മലപ്പുറം: തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന് ഇടത് സ്വതന്ത്ര എംഎല്‍എ കെ.ടി. ജലീല്‍. പി.വി. അന്‍വറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്കിലാണ് പ്രഖ്യാപനം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ സമയം മാറ്റിവയ്ക്കുമെന്നും ഇടതുപക്ഷക്കാരനായി തുടരുമെന്നുമാണ് ജലീലിന്റെ പ്രഖ്യാപനം. അധികാര രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങുന്നുവെന്നാണ് ചുരുക്കം.
‘ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസംവരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നല്കിയ പിന്തുണയും അംഗീകാരവും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തില്‍’, ജലീല്‍ എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: