ആലപ്പുഴ: മാള്‍ട്ടയില്‍ നടന്ന ലോക സബ് ജൂനിയര്‍ – ജൂനിയര്‍ എക്യുപ്ഡ് പവര്‍ലിഫ്റ്റിങ്ങ് മത്സരങ്ങളില്‍ ചരിത്രത്തിലാദ്യമായി ഭാരതം മൂന്ന് സ്വര്‍ണമടക്കം 49 പോയിന്റുമായി ടീം ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
40 പോയിന്റുമായി അമേരിക്ക രണ്ടാം സ്ഥാനവും, 39 പോയിന്റോടെ ഉക്രൈന് മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ പുരുഷ വിഭാഗത്തില്‍ ആന്ധ്രാപ്രദേശ് സ്വദേശി ഡി. മുരളികൃഷ്ണ ലോക റിക്കാര്‍ഡോടു കൂടി സ്വര്‍ണവും, കേരളത്തിന്റെ അമല്‍ജിത്ത് എസും, തെലങ്കാനയുടെ മോഡം വംശിയും സ്വര്‍ണ മെഡലുകളും കരസ്ഥമാക്കി.
ജൂനിയര്‍ വനിതാ വിഭാഗത്തില്‍ ആന്ധ്രയില്‍ നിന്നുള്ള സാദിയ അല്‍മസ് ഷേക്ക് സ്വര്‍ണവും, കേരളത്തിന്റെ ആഷിക സന്തോഷ് വെള്ളിയും കരസ്ഥമാക്കിയപ്പോള്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ ഭാരതം നാലാം സ്ഥാനവും നേടി. മഹാരാഷ്ട്രയുടെ സേജല്‍ മാക്വാനാ സ്കോട്ട്, ബഞ്ച്പ്രസ്, ഡെഡ്ലിഫ്റ്റ് ഇനങ്ങളില്‍ വെങ്കല മെഡലോടെ ഓവറോള്‍ നാലാം സ്ഥാനം കരസ്ഥമാക്കി. കൂടാതെ മഹാരാഷ്ട്രയുടെ തന്നെ പ്രേരണ സല്‍വി അഞ്ചാം സ്ഥാനം നേടി.
ടീം അംഗങ്ങളായ മധ്യപ്രദേശിന്റെ ശശാങ്ക് ജോഷി സ്കോട്ട് ഇനത്തില്‍ വെങ്കല മെഡലോടെ നാലാം സ്ഥാനവും, പഞ്ചാബിന്റെ ദില്‍ജിത്ത് സിങ്ങ് ബഞ്ച്പ്രസ് ഇനത്തില്‍ വെങ്കല നേട്ടത്തോടെ അഞ്ചാം സ്ഥാനവും, മഹാരാഷ്ട്രയുടെ റോഷന് ഗവേക്കര് ആറാം സ്ഥാനവും, ആന്ധ്രാപ്രദേശില്‍ നിന്നുള്ള സെയ്ദ് ഖാജാവലി ഡെഡ്ലിഫ്റ്റ് ഇനത്തില്‍ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: