കൊല്‍ക്കൊത്ത: ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിനും കൊലയ്ക്കും വേദിയായ ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ മുന്‍ പ്രിന്‍സിപ്പലിനെ സിബിഐ പൊക്കിയപ്പോള്‍ പിടിയിലായത് മമതയുടെ പിണിയാള്‍. മമതയ്ക്കും തൃണമൂലിനും വേണ്ടി വഴി വിട്ട് ഏറെ കാര്യങ്ങള്‍ ചെയ്തയാളാണ് ഡോ. സന്ദീപ് ഘോഷ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ ഉന്നതങ്ങളില്‍ പിടിയുള്ള വ്യക്തി കൂടിയാണ് ഇയാള്‍.
ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം മറച്ചുപിടിക്കാന്‍ ശ്രമിച്ചയാളാണ് ഈ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ്. ബലാത്സംഗം തേച്ചുമായ്ച്ചുകളയാന്‍ പല പരിപാടികളും ഇദ്ദേഹം ഒപ്പിച്ചു. അതില്‍ ഒന്ന് ബലാത്സംഗം നടന്ന മുറി പുതുക്കിപ്പണിയുക എന്നതായിരുന്നു. എന്നിട്ടും ക്രൂരമായ ബലാത്സംഗകഥ പുറത്തായി. ഇതോടെ ഇദ്ദേഹത്തിന്റെ രാജിയ്ക്ക് വേണ്ടി ഡോക്ടര്‍മാര്‍ മുറവിളി കൂട്ടിയപ്പോള്‍ മാത്രമാണ് മമത സര്‍ക്കാര്‍ നിവൃത്തിയില്ലാതെ സന്ദീപ് ഘോഷിനെ ആര്‍ജി കര് കോളെജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും നീക്കിയത്. പക്ഷെ തൊട്ടടുത്ത ദിവസം തന്നെ സന്ദീപ് ഘോഷിന് മറ്റൊരു മെഡിക്കല്‍ കോളെജില്‍ പ്രിന്‍സിപ്പലായി നിയമനവും നല്കി. ഇതോടെയാണ് ബംഗാളില്‍ മമതയുടെ മുഖംമൂടി അഴിഞ്ഞുവീണത്. കൊടുംക്രൂരമായ ബലാത്സംഗവാര്‍ത്ത മറച്ചുപിടിക്കാന്‍ ശ്രമിച്ച കോളെജ് പ്രിന്‍സിപ്പലിനെ രക്ഷിക്കാന്‍ നടത്തിയ മമതയുടെ ശ്രമമാണ് ബംഗാളിലെ എഴുത്തുകാരെയും സിനിമക്കാരെയും ഗായകരേയും എല്ലാം മമതയ്ക്കും തൃണമൂലിനും എതിരാക്കിയത്.
ഇപ്പോള്‍ ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ സാമ്പത്തിക തിരിമറിയുടെ പേരിലാണ് സന്ദീപ് ഘോഷിനെ സിബിഐഅറസ്റ്റ് ചെയ്തത്. ഇത് അദ്ദേഹം നടത്തിയ നൂറുകണക്കിന് തിരിമറികളില്‍ ഒന്ന് മാത്രമാണ്. കാരണം ദിനംപ്രതിയെന്നോണം ഇദ്ദേഹത്തിന്റെ അഴിമതിക്കഥകള്‍ പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: