- വിവരങ്ങള്‍ ww.unionbankofindia.co.in
- സപ്തംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേന്ദ്ര പൊതുമേഖലയില്‍പ്പെടുന്ന യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ബ്രാഞ്ചുകളിലേക്ക് അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നു. 500 ഒഴിവുകളുണ്ട്. കേരളത്തില്‍ 22 പേര്‍ക്കാണ് അവസരം. വിശദ വിവരങ്ങളടങ്ങിയ അപ്രന്റീസ്ഷിപ്പ് വിജ്ഞാപനം www.unionbankofindia.co.in ല്‍ ലഭ്യമാണ്. ഓരോ സംസ്ഥാനത്തും ലഭ്യമായ സംവരണം ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ വിജ്ഞാപനത്തിലുണ്ട്. ഭാരത പൗരന്മാര്ക്ക് അപേക്ഷിക്കാം. പ്രാദേശികഭാഷ പ്രാവീണ്യമുണ്ടായിരിക്കണം. അവരവരുടെ സംസ്ഥാനത്തില്‍ ലഭ്യമായ ഒഴിവുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. എസ്സി/എസ്ടി/ ഒബിസി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് ഒഴിവുകളില്‍ സംവരണമുണ്ട്.
യോഗ്യത: അംഗീകൃത സര്‍വ്വകലാശാല ബിരുദം പ്രായം 2024 ആസ്റ്റ് ഒന്നിന് 20 വയസ് തികഞ്ഞിരിക്കണം. 28 വയസ് കവിയാനുംപാടില്ല. 1996 ഓഗസ്റ്റ് രണ്ടിനും 2004 ഓഗസ്റ്റ് ഒന്നിനും മധ്യേ ജനിച്ചവരാകണം. പട്ടികജാതി/വര്‍ഗ വിഭാഗത്തിന് 5 വര്‍ഷവും ഒബിസി നോണ്‍ക്രിമിലെയര്‍ വിഭാഗത്തിന് 3 വര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് (പിഡബ്ല്യുഡി) 10 വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും.
അപേക്ഷാഫീസ് ജനറല്‍/ഒബിസി വിഭാഗങ്ങള്‍ക്ക് 800 രൂപ വനിതകള്‍, എസ് സി/ എസ്ടി വിഭാഗങ്ങള്‍ക്ക് 400 രൂപ. ജിഎസ്ടി കൂടി നല്‍കേണ്ടതുണ്ട്. ഡബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇന്റര്‍നെറ്റ് ബാങ്കിംഗ്/ യുപിഐ മുഖാന്തിരം ഫീസ് അടയ്ക്കാം.
അര്‍ഹതയുള്ള എല്ലാവരും വിജ്ഞാപനത്തിലെ നിര്‍ദ്ദേശപ്രകാരം www.apprenticeshipindia.gov.in/https://nats.education.gov.in എന്നീ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. സപ്തംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപ്രന്റീസ് രജിസ്ട്രേഷന് കോഡും എന്റോള്‍മെന്റ് ഐഡിയും കത്തിടപാടുകള്‍ക്ക് ആവശ്യമായി വരും.
ഒബ്ജക്ടീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ, ടെസ്റ്റ് ഓഫ് ലോക്കല്‍ ലാഗുവേജ് എന്‍യുസി എന്നിവയുടെനഅടിസ്ഥാനത്തിലാണ് സെലക്ഷന്. വൈദ്യപരിശോധനയുണ്ടാവും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തെ പരിശീലനം നല്‍കും. ബാങ്കിംഗ് ജോലികള്‍ സംബന്ധിച്ച ഓണ്‍ജോബ് ട്രെയിനിംഗ് ആണ് ലഭിക്കുക.
അപ്രന്റീസ് ആക്ട്രിന് വിധേയമായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ സ്റ്റൈപന്റ് അനുവദിക്കും. അന്വേഷണങ്ങള്‍ക്ക് apprentice@unionbankofindia.bank എന്ന ഇ-മെയിയില് ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: