തിരുവനന്തപുരം: മണ്‍സൂണ്‍ ബമ്പറിന്റെ വ്യാജ ടിക്കറ്റുമായി ലോട്ടറി ഡയറക്ടറേറ്റില്‍ എത്തിയ തമിഴ്നാട് സ്വദേശി പിടിയില്‍.ഒന്നാം സമ്മാനം ലഭിച്ചു
എന്ന് അവകാശപ്പെട്ടാണ് തമിഴ്നാട് തിരുനല്‍വേലി മായമ്മാര്‍കുറിച്ചി ഗുരുവാങ്കോയില്‍ പിള്ളയാര്‍കോവില്‍ എ.സെല്‍വകുമാര്‍ ഡയറക്ടറേറ്റില്‍ എത്തിയത്.
ലോട്ടറി ഡയറക്ടറുടെ ഒപ്പും ലോട്ടറിയുടെ ക്യൂആര്‍ കോഡും മറ്റു സുരക്ഷാ സംവിധാനങ്ങളും വ്യാജമായി നിര്‍മിച്ചാണ് ടിക്കറ്റ് ഹാജരാക്കിയത്.
വിശദ പരിശോധനയില്‍ ടിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ട അധികൃതര്‍ മ്യൂസിയം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.
എംഡി 769524 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മൂവാറ്റുപുഴയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത്. പത്ത് കോടിയാണ് മണ്‍സൂണ്‍ ബമ്പറിന്റെ ഒന്നാം സമ്മാനം. എന്നാല്‍ സമ്മാനം കൈപ്പറ്റാന്‍ ഭാഗ്യശാലി ഇതുവരെ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: