കൊല്‍ക്കൊത്തയിലെ നടുക്കുന്ന ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തെയും കൊലപാതകത്തെയും ഒരു സാധാരണ നടക്കുന്ന സംഭവമെന്ന് വിശേഷിപ്പിച്ച സുപ്രീംകോടതി അഭിഭാഷകനും തൃണമൂല്‍ എംപിയുമായ കപില്‍ സിബലിനെതിരെ ആഞ്ഞടിച്ച് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. സ്ത്രീകള്ക്കെതിഇക്കാര്യത്തില് കപില്‍ സിബല്‍ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രായ ഈ അതിക്രമം സമൂഹത്തിന്റെ രോഗലക്ഷ്ണമാണെന്ന് വിശേഷിപ്പിച്ച് സംഭവത്തിന്റെ ഗൗരവം കുറയ്ക്കാനുള്ള കപില്‍ സിബലിന്റെ ശ്രമത്തെയും ജഗദീപ് ധന്‍കര്‍ വിമര്‍ശിച്ചു. ഋഷികേശിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
സുപ്രീംകോടി ബാറില്‍ ഇത്രയും വലിയ സ്ഥാനം അലങ്കരിക്കുന്ന ഒരാളാണ് കപില്‍ സിബല്‍ എന്നോര്‍ക്കണം. ഇപ്പോള്‍ ഒരു എംപി കൂടിയാണ്. എന്തൊരു നാണക്കേടാണിത്. “- ജഗദീപ് ധന്‍കര്‍ വിമര്‍ശിച്ചു. ഇപ്പോള്‍ സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് കൂടിയാണ് കപില്‍ സിബല്‍. സുപ്രീംകോടതി ബാര്‍ അസോസിയേഷന് കൊല്‍ക്കത്തയിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളെജില്‍ നടന്ന ജൂനിയര്‍ ഡോക്ടറായ പെണ്‍കുട്ടിയുടെ ക്രൂരമായ ബലാത്സംഗക്കൊലയെ ‘ആകുലതയുളവാക്കുന്ന രോഗലക്ഷ്ണം’ എന്ന് പൊതുവായി വിശേഷിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് ജഗദീപ് ധന്‍കറിനെ ചൊടിപ്പിച്ചത്. കപില്‍ സിബലിനെപ്പോലെ ഒരാളില്‍ നിന്നും ഇത്തരം നിരുവത്തരവാദപരമായ പ്രസ്താവനയെ സ്വീകരിക്കാന്‍ സാധിക്കില്ലെന്നും ജഗദീപ് ധന്‍കര്‍ ഓര്‍മ്മിപ്പിച്ചു. രാഷ്ട്രീയമായ കണ്ണടയിലൂടെ കാര്യങ്ങള്‍ നോക്കിക്കാണേണ്ട സമയമല്ല ഇതെന്നും ഉപരാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
“മനുഷ്യത്വം അപമാനിക്കപ്പെടുമ്പോള്‍ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ നമുക്ക് ആശങ്കയുളവാക്കുന്നു. അത് നമ്മുടെ അസഹ്യമായ വേദനയെ പെരുപ്പിക്കും. നമ്മുടെ മുറിവേറ്റ മനസാക്ഷിയില് അവര്‍ ഉപ്പുതേയ്ക്കുകയാണ്.” -കൊല്‍ക്കൊത്ത സംഭവത്തില്‍ കപില്‍ സിബല്‍ നടത്തിയ മുഖ്യമന്ത്രി മമത ബാനര്‍ജിയെ രക്ഷിക്കാനുദ്ദേശിച്ച് നടത്തിയ വില കുറഞ്ഞ പ്രസ്താവനയെ വിമര്‍ശിച്ചുകൊണ്ട് ജഗദീപ് ധന്‍കര്‍ പറഞ്ഞു.
“ഞാന്‍ നടുങ്ങി, വേദനിച്ചു…ഇങ്ങിനെ ഒരു ഭയാനകമായ സംഭവത്തെ അധിക്ഷേപിക്കാന്‍ വാക്കുകള്‍ പോലും കിട്ടാനില്ല…എന്തൊരു നാണക്കേടാണിത്.മതി ധാരാളമായി. ഇതില്‍ നടപടിയെടുക്കാനുള്ള ആഹ്വാനം ദേശീയ തലത്തില്‍ മുഴങ്ങണം. പെണ്‍കുട്ടികളെ, സ്ത്രീകളെ ഇരകളാക്കുമ്പോള്‍ ഒട്ടും ക്ഷമ കാണിക്കേണ്ട ആവശ്യമില്ല .”- ജഗദീപ് ധന്‍കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: