ലക്നൗ : വിദ്യാർത്ഥികൾ നെറ്റിയിൽ അണിഞ്ഞ സിന്ദൂരം മായ്ച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഉൾപ്പെടെ നാല് അധ്യാപകർക്കെതിരെ ശിക്ഷാ നടപടി . ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലെ അപ്പർ പ്രൈമറി പബ്ലിക് സ്‌കൂളിലെ ആക്ടിംഗ് പ്രിൻസിപ്പൽ ആയിഷയെയും ഉഷ എന്ന മറ്റൊരു അധ്യാപികയെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട് . മറ്റ് അദ്ധ്യാപകരായ മുക്താർ അഹമ്മദ് അൻസാരി, രാജേന്ദ്ര കുമാർ എന്നിവരുടെ വാർഷിക ഇൻക്രിമെൻ്റ് തടഞ്ഞു വയ്‌ക്കാനും സർക്കാർ ഉത്തരവിട്ടു.
ആയിഷ എന്ന അധ്യാപിക വിദ്യാർത്ഥികളുടെ നെറ്റിയിൽ നിന്ന് സിന്ദൂരം മാറ്റുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് (ഡിഎം) അങ്കിത് കുമാർ അഗർവാളാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. മാത്രമല്ല സ്കൂൾ സമയങ്ങളിൽ മുസ്ലീം വിദ്യാർത്ഥികളോട് പള്ളിയിൽ നമസ്കരിക്കാൻ അധ്യാപകൻ ആവശ്യപ്പെട്ടതായും ആരോപണമുണ്ട് . മുസ്ലീം വിദ്യാർത്ഥികൾക്ക് തലയിൽ തൊപ്പി ധരിക്കാൻ അനുവാദമുണ്ടെങ്കിലും ഹിന്ദു വിദ്യാർത്ഥികൾ സിന്ദൂരം ധരിക്കുന്നതിനെ സ്കൂൾ പ്രഥമാദ്ധ്യാപിക വിലക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: