ശ്രീനഗർ : ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായി വോട്ട് ചെയ്യാൻ അവസരം ലഭിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് പടിഞ്ഞാറൻ പാകിസ്ഥാനിൽ നിന്ന് അഭയാർത്ഥികളായി എത്തിയവർ .ആർട്ടിക്കിൾ 370, റദ്ദാക്കിയതിന് ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.
‘ ഇത് വളരെ സന്തോഷകരമായ നിമിഷമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും നന്ദിയുണ്ടെന്നും ‘ വെസ്റ്റ് പാകിസ്ഥാൻ അഭയാർത്ഥി അസോസിയേഷൻ പ്രസിഡൻ്റ് ലാഭ് റാം ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം ജമ്മു കശ്മീർ നിയമസഭയിൽ വോട്ട് ചെയ്യാം. നേരത്തെ, വോട്ട് ചെയ്യാൻ പോകുമ്പോഴെല്ലാം ഞങ്ങളെ പുറത്താക്കുകയും പാകിസ്ഥാനി എന്ന് വിളിക്കുകയും ചെയ്യുമായിരുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ഇന്ത്യൻ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, അതിനാലാണ് ജമ്മുവിൽ ഞങ്ങൾക്ക് ആദ്യമായി വോട്ടവകാശം ലഭിക്കുന്നത്, – ലാഭ് റാം ഗാന്ധി പറഞ്ഞു.
മുമ്പ് നമ്മളെ രണ്ടാം തരം പൗരന്മാർ എന്ന് വിളിച്ചിരുന്നു… ആർട്ടിക്കിൾ 370, 35 എ റദ്ദാക്കിയ ദിവസം നമ്മുടെ സ്വാതന്ത്ര്യ ദിനമാണ്. നേരത്തെ സർക്കാർ പദ്ധതികളൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ‘ബേട്ടി പഠാവോ, ബേട്ടി ബച്ചാവോ’ തുടങ്ങിയ എല്ലാ സർക്കാർ പദ്ധതികളും നമുക്ക് പ്രയോജനപ്പെടുത്താം, ”ലാഭ് റാം ഗാന്ധി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: