ന്യൂദല്‍ഹി: വഖഫ് ബോര്‍ഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. അമാനത്തുള്ള ഖാനെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് അ റസ്റ്റ്. ദല്‍ഹി വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ അമാനത്തുള്ള ഖാന്റെ വീട്ടില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ചോദ്യം ചെയ്യലും അറസ്റ്റും. ഇയാളെ ദൽഹിയിലെ ഇഡിയുടെ ഓഫീസിലേയ്‌ക്ക് മാറ്റി.
വഖഫ് ബോര്‍ഡിലെ നിയമനത്തിലും സ്വത്തുക്കള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലുമാണ് അറസ്റ്റ്. പരിശോധനയെന്ന വ്യാജേന തന്നെ അറസ്റ്റുചെയ്യാനാണ് ഇ.ഡി. വന്നതെന്ന് അമാനത്തുള്ള ഖാന്‍ ആരോപിച്ചിരുന്നു. നാലുദിവസം മുമ്പ് ശസ്ത്രക്രിയ കഴിഞ്ഞ കാന്‍സര്‍ ബാധിതയായ ഭാര്യാമാതാവിനെ പോലും പരിഗണിക്കാതെയാണ് പരിശോധന. കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ ഉപദ്രവിക്കുന്നു, വ്യാജകേസുകള്‍ ചുമത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
തന്നെ അറസ്റ്റ് ചെയ്യാൻ ഇഡി സംഘം വസതിയിലെത്തിയതായി അമാനത്തുള്ള ഖാൻ ഇന്ന് രാവിലെ പങ്കുവച്ച വീഡിയോയിൽ സ്ഥിരീകരിച്ചിരുന്നു. താൻ ഇഡിയുടെ എല്ലാ നോട്ടീസുളോടും പ്രതികരിച്ചിരുന്നു എന്നും എന്നിട്ടും അവർ റെയ്ഡിന് എത്തി എന്നുമായിരുന്നു എഎപി നേതാവിന്റെ വിശദീകരണം. ജനങ്ങളൈ സത്യസന്ധമായി സേവിക്കുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു.
പത്തോളം തവണ നോട്ടീസ് അയച്ചിരുന്നതായും അമാനത്തുള്ള ഹാജരായില്ലെന്നും ഇ.ഡി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ടുചെയ്തു. നേരത്തെ, ദല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ അമാനത്തുള്ള ഖാനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. കേസില്‍ ഡല്‍ഹി ആന്റി കറപ്ഷന്‍ ബ്രാഞ്ച് 2022 സെപ്റ്റംബറില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്തിരുന്നു. പിന്നാലെ സി.ബി.ഐ. കേസെടുത്തു. ഇതില്‍ സ്വമേധയാ കേസ് എടുത്താണ് ഇ.ഡി. അന്വേഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: