ന്യൂദൽഹി: മണിപ്പൂരിൽ ഇന്നലെ കുക്കി തീവ്രവാദികൾ കൂട്രുക് ഗ്രാമവാസികൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അപലപിച്ച് മണിപ്പൂർ സർക്കാർ.
ഞായറാഴ്ച ഡ്രോണുകളും ബോംബുകളും നിരവധി അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ച് നിരായുധരായ കുട്രുക്ക് ഗ്രാമവാസികൾക്ക് നേരെ കുക്കി തീവ്രവാദികൾ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയെന്ന് സംസ്ഥന അധികൃതർ തന്നെ അറിയിച്ചു. ആക്രമണത്തിൽ ഒരു സ്ത്രീയ്‌ക്കും നിരവധി പേർക്കും പരിക്കേറ്റതായും മണിപ്പൂർ സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
അതേ സമയം നിരായുധരായ ഗ്രാമീണരെ ഭയപ്പെടുത്തുന്ന ഇത്തരം നടപടി സംസ്ഥാന സർക്കാർ വളരെ ഗൗരവത്തോടെയാണ് കാണുന്നത്. സർക്കാർ സംസ്ഥാനത്ത് ക്രമസമാധാന നില സാധാരണ നിലയിലും സമാധാനത്തിലും കൊണ്ടുവരാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമായാണ് കുക്കി തീവ്രവാദികൾ നിരായുധരായ ഗ്രാമീണർക്കിടയിൽ ഇത്തരമൊരു നാശം സൃഷ്ടിക്കുന്നതെന്നും ആക്രമണത്തെ അപലപിച്ച് മണിപ്പൂർ സർക്കാർ പറഞ്ഞു.
അതേ സമയം സ്ഥിതിഗതികൾ നിയന്ത്രിക്കാനും ഇംഫാൽ വെസ്റ്റിലെ കോട്രുക്ക് വില്ലേജിൽ ഇന്നലെ നടന്ന ആക്രമണത്തിൽ ഉൾപ്പെട്ടവരെ ശിക്ഷിക്കാനും സംസ്ഥാന സർക്കാർ ഇതിനകം അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മണിപ്പൂർ സർക്കാർ പ്രസ്താവനയിൽ ഉറപ്പുനൽകി.
ആക്രമണത്തിൽ സാങ്കേതിക വൈദഗ്ധ്യമുള്ള ഉയർന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെ പങ്ക് തള്ളിക്കളയാനാവില്ലെന്ന് മണിപ്പൂർ പോലീസ് പ്രസ്താവനയിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: