കാറ്റലോണിയ: സ്പാനിഷ് ലാ ലിഗ സീസണില്‍ ഗംഭീര കുതിപ്പ് തുടരുന്ന എഫ്സി ബാഴ്സിലോണയ്ക്ക് ഇന്നലെ നടന്ന മത്സരത്തില്‍ അത്യുഗ്രന്‍ ജയം. വല്ലാദോലിതിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോള്‍ ജയം നേടി. ബ്രസീല്‍ താരം റഫീഞ്ഞയുടെ ഹാട്രിക് ആണ് മത്സരത്തിലെ ഹൈലൈറ്റ്.
കളിക്ക് 20 മിനിറ്റെത്തിയപ്പോള്‍ റഫീഞ്ഞയാണ് ഗോളടിക്ക് തുടക്കമിട്ടത്. ഒടുവില്‍ 85-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഏഴാം ഗോള്‍ വരെ നീണ്ടു. ആദ്യ പകുതിയില്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ബാഴ്സ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ 64, 72 മിനിറ്റുകളിലായിരുന്നു റഫീഞ്ഞയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകള്‍.
ആദ്യ ഗോള്‍ നേടി നാല് മിനിറ്റ് പിന്നിട്ടപ്പോള്‍ ബാഴ്സയ്ക്കായി സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി ഗോളടിച്ചു. ആദ്യ പകുതി പിരിയുന്നതിന് തൊട്ടുമുമ്പായി ജൂല്‍സ് കൗണ്ടെയും ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ റഫീഞ്ഞയുടെ ഹാട്രിക് ആഘോഷത്തിന് പിന്നാലെ ഡാനി ഓല്‍മോയും 82-ാം മിനിറ്റില്‍ വല്ലാദോളിദിനായി വല കുലുക്കി.
സീസണില്‍ കളിഞ്ഞ നാല് കളികളിലും ജയിച്ച് ബാഴ്സ ഗംഭീര കുതിപ്പാണ് തുടരുന്നത്. ഇതുവരെ 12 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: