തിരുവനന്തപുരം: മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാല കോളജ് ഒഫ് ഫോറസ്ട്രി ഡീന്‍ ഡോ. ഇ.വി. അനൂപിനെ (56) ട്രെയിന്‍ തട്ടി മിരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാവിലെ ആറുമണിയോടെ തിരുവനന്തപുരം പേട്ട മൂന്നാംമനയ്ക്കല്‍ ക്ഷേത്രത്തിന് തൊട്ടടുത്ത റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. സാഹിത്യകാരന് ഇ. വാസുവിന്റെ മകനാണ്. സംസ്കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തികവാടത്തില്‍.
തൃശ്ശൂരില്‍ നിന്നും ശനിയാഴ്ച രാത്രിയാണ് അനൂപ് തിരുവന്തപുരത്ത് എത്തുന്നത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അച്ഛനെ കാണാനെത്തിയതായിരുന്നു. പുലര്‍ച്ചെ ഊറ്റുകുഴിയിലെ കുടുംബവീടായ മഞ്ജുഷയില്‍ നിന്നും പുറത്തേക്ക് പോയി. പിന്നീട് റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പേട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
2021 മുതല്‍ വെള്ളാനിക്കരയിലെ ഫോറെസ്റ്ററി കോളജ് ഡീന്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ് അനൂപ്. കൂടാതെ ഫോറെസ്റ് പ്രോഡക്ട് ആന്‍ഡ് യൂട്ടിലൈസഷന്‍ ഡിപ്പാര്‍ട്മെന്റ് മേധാവി കൂടിയാണ്. വുഡ് അനാട്ടമി, ടിംബര്‍ ഐഡന്റിഫിക്കേഷന്‍, വുഡ് ക്വാളിറ്റി ഇവാലുവേഷന്‍ ഡെന്‍ഡ്രോക്രോണോളജി എന്നീ മേഖലകളിലെ ദേശീയ തലത്തില്‍ തന്നെ അറിയപ്പെടുന്ന വിദഗ്ധനാണ്.
തെങ്ങിന് തടി വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്നതില് വലിയ സംഭാവന ചെയ്തിട്ടുണ്ട്. വെള്ളാനിക്കര ഫോറസ്റ്ററി കോളജില്‍ നിന്ന് 1990ല്‍ ബിരുദവും 1993 ഇല് ബിരുദാനന്തര ബിരുദവും എടുത്ത ശേഷം 1994ല്‍ സര്‍വകലാശാല സര്‍വീസില്‍ പ്രവേശിച്ചു. 2005ല്‍ ഡെറാഡൂണിലെ ഫോറസ്റ്റ് റിസര്‍ച്ച് ഇന്സ്ടിട്യൂട്ടില് നിന്ന് ഡോക്ടറേറ്റ് നേടി. സി.എസ്.പദ്മിനിയാണ് മാതാവ്. ഭാര്യ: രേണുക വിജയന്. മക്കള്‍: അര്ജുന്, അഞ്ജന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: