ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ രാഷ്‌ട്രീയം ഇതുവരെയുള്ളതില്‍ നിന്നും മാറിയെന്നും ഇപ്പോള്‍ ജാതി രാഷ്‌ട്രീയത്തിലൂടെ ഭാരതത്തില്‍ ശക്തിയാര്‍ജ്ജിക്കാമെന്ന് കണക്കുകൂട്ടിക്കൊണ്ടുള്ള നീക്കമാണ് നടത്തുന്നെന്നും ആരോപിച്ച് ബിജെപി നേതാവ് സ്മൃതി ഇറാനി. മൗനത്തിന്റെ നേരിയ ഒരു ഇടവേളയ്‌ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു സ്മതി ഇറാനി.
രാഹുല്‍ ഗാന്ധിയുടെ പഴയ രാഷ്‌ട്രീയ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുപോയി. പല രീതികളിലും ജനപിന്തുണ ആര്‍ജ്ജിക്കാമെന്ന് കരുതിയെങ്കിലും അതെല്ലാം തെറ്റി. ക്ഷേത്രങ്ങളില്‍ കയറി പിന്തുണ ആര്‍ജ്ജിക്കാനുള്ള ശ്രമം പാളി. രാഹുല്‍ ഗാന്ധി നടത്തുന്നത് വഞ്ചനയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞതോടെ അത് പാളി.അതോടെ ജാതിയില്‍ കയറിപ്പിടിച്ചിരിക്കുകയാണ്. “- സ്മൃതി ഇറാനി വിമര്‍ശിച്ചു.
“അതോടെ പഴയ രാഷ്‌ട്രീയ രീതികള്‍ രാഹുല്‍ ഗാന്ധി മാറ്റിപ്പിടിക്കുകയാണ്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ജാതിയെക്കുറിച്ച് പ്രസംഗിക്കുന്നത് രാഷ്‌ട്രീയ ശക്തിയാര്‍ജിക്കാനുള്ള ഉപകരണം എന്ന നിലയ്‌ക്കാണ്.” – സ്മൃതി ഇറാനി പറയുന്നു.
” രാഹുല്‍ ഗാന്ധിയ്‌ക്ക് പണ്ടുണ്ടായിരുന്ന നിഷ്കളങ്കത നഷ്ടപ്പെട്ടു. ഓരോ കരുനീക്കങ്ങളും കൃത്യമായ അജണ്ട വെച്ചുള്ളതാണ്. പാര്‍ലമെന്‍റില്‍ വെള്ള ടീ ഷര്‍ട്ട് ധരിക്കുക വഴി യുവാക്കള്‍ക്ക് കൃത്യമായ സന്ദേശമാണ് രാഹുല്‍ നല്‍കാന്‍ ശ്രമിക്കുന്നത്. ജാതിയെക്കുറിച്ച് കൂടെക്കൂടെ പ്രസംഗിക്കുന്നതും കൃത്യമായ വേഷം ധരിയ്‌ക്കുന്നതും പ്രത്യേക രീതിയില്‍ പെരുമാറുന്നതും എല്ലാം കൃത്യമായ രാഷ്‌ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്.” – സ്മൃതി ഇറാനി പറഞ്ഞു.
“ജാതിയെ ഉയര്‍ത്തിക്കാട്ടിയുള്ള രാഹുലിന്റെ നീക്കം ബോധപൂര്‍വ്വമായ നീക്കമാണ്. രാഹുലിന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ജാതിവെച്ചുകൊണ്ടുള്ള കളി ഇതാദ്യമാണ്. ജാതി വഴി ജനസഹസ്രങ്ങളിലേക്ക് എത്താമെന്ന് രാഹുല്‍ കണക്കുകൂട്ടുന്നു.” – രാഹുല്‍ ഗാന്ധിയ്‌ക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് സ്മൃതി ഇറാനി വിലയിരുത്തുന്നു.
“കൃത്യമായ രാഷ്‌ട്രീയ അവബോധം രാഹുല്‍ ഗാന്ധിയ്‌ക്കുണ്ടായിരുന്നെങ്കില്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്‌ട്രീയ യാത്രയിലൂടെ നേരത്തെ അത് തിരിച്ചറിഞ്ഞേനെ. പക്ഷെ അത് അദ്ദേഹത്തിനില്ല. നേരത്തെ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള കരുനീക്കങ്ങളെല്ലാം പൊളിഞ്ഞു. അപ്പോള്‍ ജാതിയെ കയറിപ്പിടിക്കുകയാണ്.”- സ്മൃതി ഇറാനി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: