ന്യൂദൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അക്കൗണ്ട് തുറക്കാനാകില്ലെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി. കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് സൈനി ഉന്നയിച്ചത്.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് അക്കൗണ്ട് തുറക്കാനാകില്ല. ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കാനല്ല മറിച്ച് അഴിമതി ചെയ്യാനാണ് അവർ വരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് നേടാനാണ് അവർ ശ്രമിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹിമാചൽ പ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞു. എന്നാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ അവർ പാലിച്ചില്ല. കോൺഗ്രസിന് നയമോ ഉദ്ദേശ്യമോ നേതൃത്വമോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഒക്‌ടോബർ അഞ്ചിന് കോൺഗ്രസിന് പൊതുജനങ്ങളിൽ നിന്ന് ഉത്തരം ലഭിക്കും. ഹരിയാനയിൽ ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ കോൺഗ്രസ് ഭരണത്തിൽ ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂവെന്ന് ഹരിയാന മുഖ്യമന്ത്രി ആരോപിച്ചു.
ഇപ്പോൾ മറ്റ് പാർട്ടികളുടെ വലിയ നേതാക്കൾ ബിജെപിയിൽ ചേർന്നു. ബിജെപി തുടർച്ചയായി മൂന്നാം തവണയും സർക്കാർ രൂപീകരിക്കാൻ പോകുന്നു. ഇരട്ട എഞ്ചിൻ സർക്കാരിൽ ജനങ്ങളുടെ വിശ്വാസം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ബിജെപി ഒരു വിവേചനവുമില്ലാതെ ജോലികൾ നൽകുന്നു. എന്നാൽ കോൺഗ്രസ് ഭരണത്തിൽ സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ് നേട്ടമുണ്ടായത്. കള്ളം പറഞ്ഞാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുനഃക്രമീകരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ശനിയാഴ്ച മുഖ്യമന്ത്രി സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: