ലക്നൗ : പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപാവലി ഗംഭീരമാക്കാനുള്ള തകൃതിയായ ഒരുക്കത്തിലാണ് യുപി സർക്കാർ. ഇത്തവണ രാമനഗരി ജ്വലിക്കുക 25 ലക്ഷം ദീപങ്ങളാലാണ് . കഴിഞ്ഞ വർഷം 21 ലക്ഷം ദീപങ്ങളാണ് അയോദ്ധ്യയിൽ തെളിഞ്ഞത് .
ഇത്തവണ സെപ്റ്റംബർ മാസത്തിന്റെ തുടക്കം മുതൽ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു . പ്രൊഫസർ എസ് എസ് മിശ്രയെ ദീപോത്സവത്തിന്റെ നോഡൽ ഓഫീസറായി സർക്കാർ നിയമിച്ചു കഴിഞ്ഞു . സരയു നദീതീരത്തെ ഘാട്ടുകളിലും ലക്ഷം വിളക്കുകൾ തെളിയും . 500 സ്ഥലങ്ങൾ ആകർഷകമായ ബോർഡുകൾ കൊണ്ട് അലങ്കരിക്കും.
7 യന്ത്രവൽകൃത ഫ്ലോട്ടുകൾ, കൊറിയോഗ്രാഫ് ചെയ്ത ഏരിയൽ ഗ്രീൻ ക്രാക്കർ ഷോ, ലേസർ ഷോ എന്നിവയും സംഘടിപ്പിക്കും, ഉത്തർപ്രദേശ് ടൂറിസം വകുപ്പ് ഇതിനായുള്ള നടപടികൾ ആരംഭിച്ചു. അയോദ്ധ്യ നഗരം മോടിപിടിപ്പിക്കുന്നതിനും സരയുവിന്റെ ഘാട്ടുകളിൽ മൺവിളക്കുകൾ തെളിക്കുന്നതിനും നദീതീരങ്ങൾ മനോഹരമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.
കഴിഞ്ഞ വർഷം രാം കി പാഡി ഉൾപ്പെടെ 51 ഇടങ്ങളിലായാണ് 21 ലക്ഷത്തിലധികം വിളക്കുകൾ തെളിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: