ന്യൂദല്‍ഹി: രാജ്യത്തെ പാചക വാതക വിലയില്‍ വര്‍ദ്ധനവ്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 39 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. കൊച്ചിയില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില 1701 രൂപയായി. പുതിയ വില ഇന്നുമുതല്‍ നിലവില്‍ വരും.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1691.50 രൂപയായി വര്‍ധിച്ചു. 14 കിലോ ഗാര്‍ഹിക പാചകവാതകത്തിന് ഡല്‍ഹിയില്‍ 803 രൂപയാണ്. ജൂലൈ ഒന്നിന് വാണിജ്യ രൂപ സിലിണ്ടര്‍ ഒന്നിന് 30 രൂപ കൂറച്ചിരുന്നു. ഓഗസ്റ്റിലെ വില നിര്‍ണയത്തില്‍ 8.50 രൂപ കൂട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ 39 രൂപ വര്‍ധിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: