കൊച്ചി: മനുവിന്റെ കൈപിടിച്ച് രേഷ്മ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. വിശ്വഹിന്ദു പരിഷത്തിന്റെ സ്വാമി വിവേകാനന്ദ കള്‍ച്ചറല്‍ സൊസൈറ്റിയുടെ കീഴിലുള്ള മലപ്പുറം വണ്ടൂരിലെ വേദഗായത്രി ബാലികാ സദനത്തിലെ അന്തേവാസിയാണ് രേഷ്മ.
മൂന്നാം ക്ലാസു മുതല്‍ രേഷ്മ വേദഗായത്രിയില് നിന്നാണ് പഠിച്ചതും വളര്‍ന്നതും. മേലാറ്റൂര്‍ സ്വദേശി മനു മാധവ് ഹൈദരാബാദിലെ സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയിലെ തെറാപ്പിസ്റ്റാണ്. മനുവും അദ്ദേഹത്തിന്റെ കുടുംബവും മുന്‍കൈ എടുത്താണ് വിവാഹം നടത്തിയത്. രേഷ്മയെ കണ്ട് ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് വിവാഹം ആലോചിച്ച് മനുവിന്റെ മാതാപിതാക്കള്‍ എത്തിയത്. തുടര്‍ന്ന് രേഷ്മയ്ക്കും സമ്മതമായതോടെ വിവാഹം നിശ്ചയിക്കുകയായിരുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് അടുത്ത ബന്ധുക്കളുടെയും വിഎച്ച്പി നേതാക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മനുവും രേഷ്മയും വരണമാല്യം ചാര്‍ത്തി. വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി രേഷ്മയുടെ കൈപിടിച്ച് മനുവിന് നല്കി. സംസ്ഥാന ട്രഷറര്‍ വി. ശ്രീകുമാര്‍, ജി.സി. അംഗം ഗിരീഷ് രാജന്, മാതൃസമിതി സംയോജിക റോഷിനി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: