കോട്ടയം: പോലീസ് സേനയില്‍ നേരിട്ടുള്ള സബ് ഇന്‍സ്‌പെക്ടര്‍ നിയമനം അവസാനിപ്പിക്കണമെന്ന് കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം. പങ്കാളിത്ത പെന്‍ഷന്‍ പോലീസ് സേനയില്‍ നിന്ന് ഒഴിവാക്കുകയെന്നതുള്‍പ്പെടെ 100 പ്രമേയങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ ഡ്യൂട്ടിക്കായി പോലീസില്‍ സ്‌പെഷല്‍ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിക്കണമെന്നതാണ് മറ്റൊരാവശ്യം. തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സീസണ്‍ കാലത്ത് ഡ്യൂട്ടിക്ക് പോലീസുകാരെ നിയമിക്കുന്നത് സ്റ്റേഷനുകളിലെ പ്രവര്‍ത്തനം താറുമാറാകാന്‍ ഇടയാക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
മാധ്യമങ്ങളാണ് പോലീസിന്റെ കേസന്വേഷണത്തിന് തടസ്സം നില്‍ക്കുന്നതെന്ന് സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത മന്ത്രി പി രാജീവ് കുറ്റപ്പെടുത്തി. മാറുന്ന സാങ്കേതികവിദ്യ അനുസരിച്ച് പൊലീസിലും നവീകരണം ഉണ്ടാകണം. സാമ്പത്തിക ഞെരുക്കും കാരണമാണ് പ്രതീക്ഷിക്കുന്നപോലെ അത്തരം കാര്യങ്ങളില്‍ വലിയ മുന്നേറ്റം നടത്താന്‍ സര്‍ക്കാരിനു കഴിയാത്തതെന്നും മന്ത്രി സമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക