ന്യൂദല്‍ഹി: ഇ-വാഹന ചാര്‍ജിങ് സ്രോതസുകളിലെ അന്യായ നിരക്കിനെതിരെ കേന്ദ്രം മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരുന്നു. ചാര്‍ജിങ് നിരക്കും സര്‍വീസ് ചാര്‍ജും ഏകീകരിക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങളുടെ കരട് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കി. 2026 മാര്‍ച്ച് 31 വരെയുള്ള നിരക്കുകളാണ് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ ഇത് ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് മാത്രമാണ് ബാധകം.
ഇപ്പോള്‍ ചാര്‍ജിങ്ങിനും സര്‍വീസ് ചാര്‍ജിനും പരിധിയില്ല, തോന്നിയ നിരക്കാണ്. പുതിയ നിര്‍ദേശ പ്രകാരം രാവിലെ 9 മുതല്‍ 4 വരെ നിരക്കും സര്‍വീസ് ചാര്‍ജും കുറവ് ഈടാക്കിയാല്‍ മതിയെന്നാണ് പകല്‍ യൂണിറ്റിന് 11.94 രൂപയും നാലിന് ശേഷം 14.05 രൂപയുമാണ് പരമാവധി ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജ്. സ്ലോ, ഫാസ്റ്റ് ചാര്‍ജിങ്ങിന് വ്യത്യസ്തമായിരിക്കും നിരക്ക്. എന്നാല്‍ വൈകുന്നേരം നാലിന് ശേഷം രാവിലെ 9 വരെ 30 ശതമാനം വരെ ഈടാക്കാമെന്നും നിര്‍ദേശമുണ്ട്.
കേരളത്തില്‍ നിലവില്‍ യൂണിറ്റിന് 18 രൂപ മുതല്‍ 30 രൂപ വരെയാണ് ചാര്‍ജിങ്ങിന് ഈടാക്കുന്നത്. കേരളത്തിലെ ഇപ്പോഴത്തെ ശരാശരി വൈദ്യുതി വിതരണ ചെലവ് കണക്കിലെടുത്താല്‍ ഇത് 10 രൂപ മുതല്‍ 27 രൂപ വരെയായി കുറയ്‌ക്കാന്‍ കേന്ദ്ര നിര്‍ദേശം ഇടയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: