കോഴിക്കോട്: കേന്ദ്രം പ്രഖ്യാപിച്ച യൂണിഫൈഡ് പെന്ഷന് സ്കീം കേരളവും നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് സംഘ് ആവശ്യപ്പെട്ടു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് നിലവില്‍ വന്ന പങ്കാളിത്ത പെന്ഷന് സ്കീം പഠിക്കാന്‍ നിയോഗിച്ച കമ്മിഷന് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താനും യോഗം അഭ്യര്‍ത്ഥിച്ചു.
ബിഎംഎസ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി കെ. മഹേഷ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സദാനന്ദന് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ജനറല്‍ സെക്രട്ടറി അഡ്വ. ജയഭാനു, ട്രഷറര്‍ ജി. ഗോപകുമാര്‍, വൈസ് പ്രസിഡന്റ്മാരായ ആര്.പി. മഹാദേവ്കുമാര്, പി.എന്‍. ബാലകൃഷ്ണന്, കെ.ടി. ബാലകൃഷ്ണന്, എം. ഈശ്വര്‍റാവു, വി. ശ്രീനിവാസന്, പി.എന്‍. ഉണ്ണികൃഷ്ണന്, സി. സുരേഷ്കുമാര്‍, സെക്രട്ടറിമാരായ പി.ബി. ഇന്ദിരാദേവി, ബി. ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. അന്തരിച്ച സംസ്ഥാന പ്രസിഡന്റ് പി. ബാലന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: