തിരുവനന്തപുരം: മുകേഷിനും സിദ്ദിഖിനും രഞ്ജിത്തിനും ജയസൂര്യയ്‌ക്കും പിന്നാലെ തികച്ചും അപ്രതീക്ഷിതമായിരുന്നു ആ പേര്. മണിയന്‍പിള്ള രാജു. കലണ്ടർ എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോഴാണ് മണിയൻപിള്ള രാജു മോശമായി പെരുമാറിയതെന്ന് നടി മിനു മുനീറിന്റെ വെളിപ്പെടുത്തൽ.
അദ്ദേഹത്തിന്റെ ഭാര്യയായിട്ടുള്ള കഥാപാത്രമായി അഭിനയിക്കാനായിരുന്നു അവസരം ലഭിച്ചത്. ഒരു ദിവസം എന്റെ കൂടെ കാറിൽ യാത്ര ചെയ്യുമ്പോഴാണ് മണിയൻപിള്ള രാജു തന്റെ പേഴ്സണൽ കാര്യങ്ങൾ ചോദിച്ച് മോശമായി പെരുമാറിയതെന്ന് മിനു മുനീര്‍ ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയത്.
ഷൂട്ട് സമയത്ത് മണിയൻപിള്ള രാജു ചേട്ടനെ എന്റെ കാറിൽ കയറ്റിവിട്ടു. അത് മന:പ്പൂർവം ചെയ്തത് പോലെ എനിക്ക് തോന്നി. ഞാൻ വണ്ടി ഓടിച്ച് ലൊക്കേഷനിലോട്ട് പോകുന്നു. ഈ സമയത്ത് എന്നെ പരിചയപ്പെട്ട് ഓരോ കാര്യങ്ങൾ എന്നോട് ചോദിച്ചു. വീട്ടുകാരെക്കുറിച്ചും ഹസ്‌ബെൻഡിനെക്കുറിച്ചും എന്നോട് ചോദിച്ചു. ഹസ്‌ബെൻഡ് ഗൾഫിലാണെങ്കിൽ കാര്യങ്ങളൊക്കെ എങ്ങനെ, തനിയെ എങ്ങനെ ജീവിക്കും എന്നൊക്കെ ചോദിച്ചു. ഇത് എനിക്ക് ഭയങ്കരമായ അസ്വസ്ഥതയുണ്ടാക്കി.
“ഒറ്റയ്‌ക്ക് ഇങ്ങനെ ജീവിക്കുന്നത് കഷ്ടമല്ലേ എന്നൊക്കെ ചോദിച്ചു. അദ്ദേഹം പേഴ്സണൽ കാര്യങ്ങൾ ചോദിക്കാൻ ഒരിക്കലും പാടില്ലായിരുന്നു. ഞാൻ അദ്ദേഹത്തോട് പറഞ്ഞു, രാജു ചേട്ടാ, ഇപ്പോഴത്തെ സാങ്കേതികവിദ്യയൊക്കെ ഒരുപാട് മാറി. ഗൾഫുകാരുടെ ഭാര്യമാർക്ക് മറ്റ് ആണുങ്ങളെ തേടിപ്പോകേണ്ട കാര്യമില്ല. ഇപ്പോൾ ഇത്രയും അറിഞ്ഞാൽ മതിയെന്ന് പറഞ്ഞു. എന്നെ വണ്ടിയോടിക്കാൻ പോലും അദ്ദേഹം സമ്മതിച്ചില്ല’- മീനു മുനീര്‍ വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: