കൊച്ചി: പീഡന കേസെടുത്ത പശ്ചാത്തലത്തില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. മരടിലെ മുകേഷിന്റെ വീട്ടിലാണ് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും നേരത്തെ വീടിന്റെ താക്കോല്‍ മുകേഷ് കൈമാറിയിരുന്നില്ല. ഇത് കാരണം അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ മടങ്ങിയിരുന്നു.
പ്രത്യേക അന്വേഷണ സംഘത്തിലെ അജിതാ ബീഗം, പൂങ്കുഴലി എന്നീ ഐ പി എസ് ഉദ്യോഗസ്ഥര്‍ നടിയുടെ ഫ്ലാറ്റിലെത്തി വിശദ മൊഴി രേഖപ്പെടുത്തിയിരുന്നു. നടി മജിസ്ട്രേറ്റിനു മുന്നില്‍ നടി രഹസ്യമൊഴിയും നല്കി.
മുകേഷ് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണെങ്കിലും അതിന്റെ ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: