തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതി. കുറ്റക്കാരനാണെന്ന് തെളിയുന്നതുവരെ മുകേഷ് സ്ഥാനം ഒഴിയേണ്ട എന്നാണ് പാര്‍ട്ടി നല്‍കിയിരിക്കുന്ന നിര്‍ദേശം. പരസ്യമായ പ്രതികരണങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും അതിനുള്ള തെളിവുകള്‍ പക്കലുണ്ടെന്നുമുള്ള മുകേഷിന്റെ വാദങ്ങള്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയേറ്റും അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും പാര്‍ട്ടി ഒന്നടങ്കം മുകേഷിന് പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് കാണുന്നത്. കേസുമായി മുകേഷ് മുന്നോട്ടുപോകും. ഇക്കാര്യത്തിൽ മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും ഇന്ന് ചേർന്ന സംസ്ഥാന സമിതി പരിഗണിച്ചുവെന്നാണ് വിവരം.
കേസുകളുടെ പേരില്‍ രാജിവെക്കുന്ന കീഴ്വഴക്കമില്ല എന്നാണ് വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാട്. യുഡിഎഫ് എം.എല്‍.എമാര്‍ക്കെതിരായ കേസുകള്‍ ചൂണ്ടിക്കാട്ടിയും വിഷയത്തില്‍ പാര്‍ട്ടി പ്രതിരോധം തീര്‍ത്തു. മുകേഷ് രാജിവയ്‌ക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് പാർട്ടി ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. ആരോപണങ്ങൾ ബ്ലാക്ക് മെയിൽ തന്ത്രത്തിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രിയെ മുകേഷ് ധരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: