കോട്ടയം: ‘അമ്മ’ നശിച്ചു പോകുന്നതില്‍ വ്യക്തിപരമായി സന്തോഷം ഉള്ള ആളാണ് താനെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. തൃശ്ശൂരില്‍ വയലാ സ്മൃതി ചടങ്ങിലാണ് അദ്‌ദേഹം ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. ‘ചില മക്കളോട് അമ്മ പക്ഷഭേദം കാണിക്കുന്നു എങ്കില്‍ അത് എന്തൊരു അമ്മയാണ്. അധികാരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന സമ്പന്നരായ മക്കളോട് ഒപ്പം നില്‍ക്കുന്ന അമ്മ നശിച്ചു പോകണം’ എന്ന് അദ്ദേഹം പറഞ്ഞു.
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതോടെ അമ്മ എന്ന താര സംഘടനക്കെതിരെ വ്യാപകമായ അധിക്‌ഷേപങ്ങളാണ് ഉയരുന്നത്. ഒരേ തൊഴില്‍ ചെയ്യുന്നവരും അതേസമയം പരസ്പരം മല്‍സരിക്കുന്നവരുമായ ഒരു കൂട്ടം ആളുകളുടെ കൂട്ടായ്മ മാത്രമാണതെന്ന വസ്തുത മറന്നാണ് പലരും അമ്മയെ പഴിക്കുന്നതെന്നാണ് ആക്‌ഷേപം. അമ്മയെന്നത് ഒരു പേരിന്‌റെ ചുരുക്കെഴുത്താണെന്നതു പോലും പരിഗണിക്കാതെ ആ പേരു നിരോധിക്കണമെന്നു വരെ വാദമുയരുന്നു. പൊവു സമൂഹത്തിനു മേല്‍ ഒരധികാരവുമില്ലാത്ത , ജനാധിപത്യപരമായി തെരഞ്ഞെടുപ്പു നടത്തി ഭാരവാഹികളെ നിശ്ചയിക്കുന്ന, സിനിമാ മേഖയിലെ 90 ശതമാനത്തെയും പ്രതിനിധീരിക്കുന്ന ഒരു സംഘടനയെ അംഗങ്ങളില്‍ ചിലര്‍ കാണിച്ച നെറികേടുകളുടെ പേരില്‍ നിരോധിക്കണമെന്നൊക്കെ വാശിപിടിക്കുന്നത് എത്രമാത്രം ജനാധിപത്യപരമാണെന്നത് ശേഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക