തൊടുപുഴ: മരിച്ചതായി കണക്കാക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ട, തട്ടിപ്പു കേസില്‍ പ്രതിയായ മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറെ 11 വര്‍ഷത്തിനുശേഷം കണ്ടെത്തി. ഒരുകോടി രൂപയിലേറെ തട്ടിപ്പ് നടത്തി 2013 ല്‍ തൊടുപുഴയില്‍ നിന്ന് മുങ്ങിയ എപിപിയെ കോഴിക്കോട്ട് ബന്ധു വീട്ടില്‍ നിന്നാണ് പൊലീസ് കണ്ടെത്തിയത്. മുട്ടം മൈലാടിയില്‍ എട്ടാംമൈല്‍ സ്വദേശി എം.എം ജെയിംസ് ആണ് പിടിയിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളില്‍ നിന്ന് ഒഴിവാകാനായി ഇയാള്‍ മരിച്ചതായി കണക്കാക്കണമെന്ന് ബന്ധുക്കള്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ തട്ടിപ്പിനിരയായവര്‍ നല്കിയ പരാതിയില്‍ ജെയിംസ് ജീവിച്ചിരിപ്പുണ്ടോ എന്ന് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതും കോഴിക്കോട്ടു നിന്ന് അതി വിദഗ്ധമായി പിടികൂടിയതും അടുത്തിടെ ഇയാള്‍ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി അപേക്ഷ നല്കിയതു ശ്രദ്ധയില്‍ പെട്ട പൊലീസ് അതു പിന്തുടര്ന്നാണ് കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: