തിരുവനന്തപുരം: ഉന്നയിക്കുന്ന ചോദ്യത്തിന് ന്യായമില്ലെങ്കില്‍ മാധ്യമങ്ങളോട് ഇനിയും കലിപ്പിലായിരിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ന്യായമില്ലാത്ത ശബ്ദവുമായി ആരും വന്നാലും ഇനിയും കലിപ്പിലായിരിക്കും. ഉന്നയിക്കുന്ന ആരോപണത്തിനു ന്യായം ഉണ്ടാകണം. ചോദിക്കുന്ന ചോദ്യത്തിനും ന്യായമുണ്ടാകണം. അത് ചോദിക്കുന്ന മുഹൂര്‍ത്തത്തിനും ന്യായം ഉണ്ടാകണം. ന്യായം വിട്ട് ഒന്നും ചെയ്യില്ല. മനോരമയുടെ കോണ്‍ക്്‌ളേവില്‍ ചോദ്യങ്ങള്‍ക്ക്് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.
മാധ്യമങ്ങളുടെ മുന്നില്‍ കടന്നുകയറ്റത്തിനു ഞാന്‍ വന്നിട്ടില്ല. ചില മര്യാദകള്‍ പാലിക്കണം. നിങ്ങളുടെ ലൈന്‍ ഞാന്‍ ക്രോസ് ചെയ്തില്ല. എന്റെ ലൈനും ക്രോസ് ചെയ്യരുത്. എനിക്ക് എന്റെ അവകാശങ്ങളുണ്ട്. എന്റെ അവകാശം ധ്വംസിക്കരുത്
ഇവിടെ ചോദ്യം ചോദിച്ചിട്ട്, എവിടെയാണോ കുത്തിതിരിപ്പുണ്ടാക്കാന്‍ കഴിയുക അവിടെപ്പോയി വിളമ്പുക.. തിരിച്ചുവന്നു വീണ്ടും ഇവിടെ ചോദിക്കും. ഇതിനെ മാധ്യമ സ്വാതന്ത്ര്യമെന്നൊന്നും പറയരുത്. ദുഃസ്വാതന്ത്ര്യം എന്നു ഞാന്‍ പറയും. തമിഴില്‍ ഇതിനെ ചക്കിളത്തിപോരാട്ടമെന്നാണ് പറയുന്നത്.
എനിക്കു ജയം ലഭിച്ചതില്‍ രാഷ്‌ട്രീയക്കാര്‍ക്ക് അങ്കലാപ്പുണ്ടാക്കാം. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകരുത്. ജനങ്ങള്‍ അറിയേണ്ട കാര്യങ്ങളല്ല മാധ്യമങ്ങള്‍ ചോദിക്കുന്നത്. ആവശ്യമുള്ള കാര്യങ്ങള്‍ പൊലീസും കോടതിയും ചോദിക്കും. പത്രക്കാര്‍ക്ക് അത്തരം ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ല. ജനത്തെ മാനിക്കും. ജനത്തെ വഴി തെറ്റിക്കുന്ന രീതിയില്‍ മാധ്യമങ്ങള്‍ പോയാല്‍ അതിനെ അനുകൂലിക്കാന്‍ കഴിയില്ല. സുരേഷ് ഗോപി നയം വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: