തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരാഴ്ചയ്ക്ക് ശേഷമാണ് സംഥാനത്ത് സ്വര്‍ണവില കുറയുന്നത്. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53640 രൂപയാണ്.
കഴിഞ്ഞ ഏഴ് ദിവസംകൊണ്ട് 600 രൂപ പവന് വര്‍ധിച്ചിരുന്നു. വിവാഹങ്ങള്‍ കൂടുതല്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ ജ്വല്ലറികളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 6705 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5550 രൂപയാണ്.
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില ഉയര്‍ന്നിട്ടുണ്ട്. ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 93 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: