ന്യൂദല്‍ഹി: ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥ ശക്തമായ നിലയിലാണെന്നും ഈ സാമ്പത്തിക വര്‍ഷം വളര്‍ച്ച 7.2 ശതമാനമാകുമെന്നും അന്താരാഷ്ട്ര സാമ്പത്തിക റേറ്റിങ് ഏജന്‍സി മൂഡീസ്. സമ്പദ് വ്യവസ്ഥ 6.8 ശതമാനം വളരുമെന്ന മുന്‍ പ്രവചനം തിരുത്തിയാണ് 7.2 ശതമാനത്തിലെത്തുമെന്ന പുതിയ പ്രവചനം. വ്യാപാര അന്തരീക്ഷം മെച്ചപ്പെട്ടെന്നും സ്വകാര്യ ഉപഭോഗം വര്‍ധിച്ചെന്നും മൂഡീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2024ന്റെ ആദ്യ പാദത്തില്‍ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളര്‍ന്നു. വ്യവസായ, സേവന മേഖലകള്‍ കുതിക്കുകയാണ്. നാണയപ്പെരുപ്പം (വിലക്കയറ്റം) കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ സ്വകാര്യ ഉപഭോഗം വീണ്ടും വര്‍ധിക്കും. ഗ്രാമീണ മേഖലകളിലെ ഡിമാന്‍ഡും കൂടി. വിലക്കയറ്റം ജൂണില്‍ 5.1 ശതമാനമായിരുന്നത് ജൂലൈയില്‍ 3.5 ശതമാനമായി കുറഞ്ഞു.
യുവശക്തി ഫലപ്രദമായി ഉപയോഗിച്ചാല്‍ ആറു മുതല്‍ ഏഴു ശതമാനം വരെയുള്ള വളര്‍ച്ച രാജ്യത്തിനു നിലനിര്‍ത്താന്‍ സാധിക്കും, റിപ്പോര്‍ട്ടില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: