തിരുവനന്തപുരം: മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും മുകേഷിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും യുവമോര്‍ച്ച നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രകോപനമില്ലാതെ പ്രവര്‍ത്തകര്‍ക്കു നേരെ രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചു.
പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുന്നില്‍ നിന്ന് മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെയാണ് ജലപീരങ്കി പ്രയോഗിച്ചത്. യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം ജമുന് ജഹാംഗീറിന്റെ ഇടതുകൈവിരലിന് പരിക്കേറ്റു. അദ്ദേഹത്തിനെ ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം വിഷ്ണുവിനും ജലപീരങ്കി പ്രയോഗത്തില്‍ പരിക്കേറ്റു.
കവടിയാര്‍ വിവേകാനന്ദ പാര്ക്കിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജങ്ഷനില്‍ പോലീസ് തടഞ്ഞു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര് .
പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. സ്ത്രീകളോട് അപമര്യാദയായി പെരുമാറുക, ഗര്‍ഭിണിയായിരിക്കെ ഭാര്യയുടെ വയറ്റില്‍ ചവിട്ടുക തുടങ്ങിയ പരാതികളാണ് മുകേഷിനെതിരെ വന്നുകൊണ്ടിരിക്കുന്നത്. നാണമുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരായി ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ആര്. സജിത്ത് അധ്യക്ഷത വഹിച്ച മാര്‍ച്ചില്‍ ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ്, സംസ്ഥാന സെക്രട്ടറിമാരായ അഥീന ഭാരതി, ബി. മനുപ്രസാദ്, ജില്ലാ ജനറല്‍ സെക്രട്ടറി അഭിജിത്ത്, കുളങ്ങരക്കോണം കിരണ്‍, ശ്രീരാഗ്, അനന്തു വിജയ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: