കോഴിക്കോട്: സിനിമാ മേഖലയില്‍ ഉള്ളത് പവര്‍ഗ്രൂപ്പല്ല, മാഫിയ സംഘം തന്നെയെന്ന് സംവിധായകന് രാമസിംഹന്. ഇക്കാര്യം ആദ്യം പറഞ്ഞത് നടന് തിലകനാണ്. സിനിമാ മേഖലയില്‍ ശക്തമായ അടിമത്തം നിലനില്ക്കുന്നു.
ഫെഫ്ക ചെയര്മാന് ബി. ഉണ്ണികൃഷ്ണന് ഗുണ്ടായിസത്തിന്റെ തലവനാണെന്നും രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിലകനെ അഭിനയിപ്പിച്ചതിന്റെ പേരില്‍ ബി. ഉണ്ണികൃഷ്ണന് തന്റെ അന്നംമുടക്കിയിട്ട് 14 വര്‍ഷമായി. നിര്‍മാതാക്കളെയും നടീനടന്മാരെയും സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ളവരെ തന്നില്‍ നിന്നകറ്റി ഊരുവിലക്ക് കല്‍പ്പിച്ചത് ഉണ്ണികൃഷ്ണനായിരുന്നു. ഈ മാഫിയ സംഘം അവസാനിക്കണം, രാമസിംഹന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: