Sports

ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി

Published by

കോഴിക്കോട്: പതിനാറാമത് അഖിലേന്ത്യാ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റിന് കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. ടി. സിദ്ദിഖ് എംഎല്‍എ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. നാല് ദിവസത്തെ ടൂര്‍ണമെന്റില്‍ അഖിലേന്ത്യാ തലത്തില്‍ 25 ടീമുകള്‍ പങ്കെടുക്കും. ലീഗ്-കം-നോക്കൗട്ട് ഫോര്‍മാറ്റിലാണ് മത്സരങ്ങള്‍.

ആദ്യ മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട് ലിയോ 13 ആലപ്പുഴയെയും (47-21) തോല്‍പ്പിച്ചു. കുട്ടികളുടെ മറ്റൊരു മത്സരത്തില്‍ സില്‍വര്‍ ഹില്‍ പബ്ലിക് സ്‌കൂള്‍ കോഴിക്കോട്, ചേവായൂരിലെ ഭാരതീയ വിദ്യാഭവനെയും (57-20) പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് ആലപ്പുഴയെയും (55-26) ജ്യോതിനികേതന്‍ ആലപ്പുഴ, കോഴിക്കോട് സിഎംഎം എച്ച്എസ്എസിനെയും (59-37) തോല്‍പിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by