ദിബ്രുഗഡ്: മുസ്ലിം മതവിശ്വാസികളുടെ വിവാഹങ്ങള്‍ക്കും വിവാഹ മോചനങ്ങള്‍ക്കും സര്‍ക്കാര്‍ രജിസ്ട്രേഷന് നിര്‍ബന്ധമാക്കി ആസാം.
ഇതിനുള്ള നിയമം നിയമസഭ പാസാക്കി. ആസാം കമ്പല്‍സറി രജിസ്ട്രേഷന് ഓഫ് മുസ്ലിം മാരിയേജസ് ആന്‍ഡ് ഡിവോഴ്സ് ബില്‍ 2024 ആണ് സഭ പാസാക്കിയത്. ഇതോടെ ബാല വിവാഹത്തിന് സാധുത നല്കുന്ന, ബഹുഭാര്യാത്വത്തെപ്പറ്റി പരാമര്‍ശമില്ലാത്ത 1935ലെ മുസ്ലിം മാരിയേജസ് ആന്‍ഡ് ഡിവോഴ്സ് ആക്ട് അസാധുവായി. പഴയ നിയമത്തിനു പകരം മാര്‍ച്ചില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിന്നു. പുതിയ നിയമം ഓര്‍ഡിനന്‍സിനു പകരമാണ്. ഇസ്ലാമിക മതപ്രകാരം, ശരിയത്ത് നിയമ പ്രകാരം വിവാഹം നടത്താം. പക്ഷെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന വാദം അംഗീകരിക്കാനാവില്ല, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വ്യക്തമാക്കി. ഇനി നടക്കുന്ന വിവാഹങ്ങള്‍ എല്ലാം സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇതിന് ആറു വ്യവസ്ഥകളുമുണ്ട്. ഭാര്യയും ഭര്‍ത്താവും താമസിക്കുന്നത് ഒന്നിച്ചായിരിക്കണം. വിവാഹത്തിന് അല്ലെങ്കില്‍ മോചനത്തിനു മുന്‍പ് ഒരു മാസമായി ഇവര്‍ ഒരു ജില്ലയിലാകണം താമസിക്കുന്നത്.
പെണ്‍കുട്ടികള്‍ക്ക് 18 വയസും ആണ്‍കുട്ടികള്‍ക്ക് 21 വയസും ആയിരിക്കണം. മാനസിക ആരോഗ്യഗ ഉള്ളവരായിരിക്കണം. പ്രായം താമസ സ്ഥലം അടക്കം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. മുന്‍പ് വിവാഹം കഴിച്ചവരാണോ, വിവാഹ മോചനം നേടിയവരാണോ തുടങ്ങിയ കാര്യങ്ങളും രേഖാമൂലം അറിയിക്കണം. ബാല വിവാഹവും പെണ്‍കുട്ടികളുടെ അനുമതിയില്ലാതെ വിവാഹം കഴിപ്പിക്കുന്നതും തടയുകയാണ് വ്യവസ്ഥകളുടെ ലക്ഷ്യം.
വിവാഹ രജിസ്ട്രേഷന് അനിസ്ലാമികമാണെന്ന വാദമാണ് ഇസ്ലാമിസ്റ്റുകള്‍ അടക്കമുള്ള ഉന്നയിച്ചുവന്നിരുന്നത്. അത് ഇനി നടപ്പില്ല. വിവാഹങ്ങളും വിവാഹ മോചനങ്ങളും നിര്‍ബന്ധമായും സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: