Business

കെ എഫ് സി 5.6 ശതമാനം പലിശനിരക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കുന്ന വായ്പ മൂന്ന് കോടിയാക്കും

Published by

തിരുവനന്തപുരം: കെഎഫ്സി 5.6 ശതമാനം പലിശനിരക്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു നല്‍കുന്ന വായ്പ രണ്ട് കോടിയില്‍ നിന്ന് മൂന്ന് കോടിയും സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന 10 കോടി രൂപയുടെ വായ്പ 15 കോടിയും ആക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും കെഎഫ്‌സി നല്‍കുന്ന വായ്പകളുടെ പലിശനിരക്ക് കുറയ്‌ക്കുകയും മൂലധന നിക്ഷേപം 300 കോടിയില്‍ നിന്ന് ഇരട്ടിയാക്കുകയും ചെയ്തു. കടത്തിന്റെ പരിധി വര്‍ധിപ്പിച്ചു. നിലവില്‍ 7368 കോടി വായ്പ നല്‍കിയിട്ടുണ്ട്. കെ.എഫ്.സി. സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികള്‍ക്കായി 78.52 കോടി രൂപയാണ് വായ്പയായി നല്‍കിയിട്ടുള്ളത്. ഈ വര്‍ഷം പുതിയതായി 100 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് പദ്ധതിയുണ്ട്. പുതിയ തലമുറക്ക് അവരുടെ ആശയങ്ങള്‍ കേരളത്തില്‍തന്നെ നടപ്പാക്കാനാവും വിധമുള്ള എക്കോസിസ്റ്റം ഇന്ന് കേരളത്തിലുണ്ടെന്നും മന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by