Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാരതീയ പരിതഃസ്ഥിതി ദര്‍ശനം

ഡോ.ടി.വി മുരളീവല്ലഭന്‍ by ഡോ.ടി.വി മുരളീവല്ലഭന്‍
Aug 29, 2024, 05:11 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

പരിസ്ഥിതി എന്നാല്‍ മുകളിലുള്ള സ്ഥിതി എന്നര്‍ത്ഥം. ഭൂമിയുമായി ബന്ധപ്പെടുത്തുമ്പോള്‍ ഭൂമിക്കു മുകളിലുള്ള അന്തരീക്ഷസ്ഥിതി. മുകളിലുള്ള ട്രോപോസ്പിയര്‍, മെസോസ്പി
യര്‍, സ്ട്രാറ്റോസ്പിയര്‍, തെര്‍മോ സ്പിയര്‍, എക്‌സ്ഓ സ്പിയര്‍ എന്നിവ ഉള്‍പ്പടെ, ആകാശ സ്ഥിതിയും ഉള്‍പ്പെടുന്നു എന്നര്‍ത്ഥം. എന്നാല്‍ പരിതഃസ്ഥിതിയെന്നാല്‍, ചുറ്റുമുള്ള സ്ഥിതിയാണ്. മുകളിലും താഴെയും ഇടത്തും വലത്തും എല്ലാമുള്ള സ്ഥിതി. പരിതഃസ്ഥിതിയാണ്, എന്‍വിറോണ്മെന്റ്(Environmen-t). എക്കോളജി(Ecology)എന്നാല്‍, ആവാസവ്യവസ്ഥ എന്നാണുപറയുന്നത്. വാസയോഗ്യമായ ഇടമെന്നു ആവാസ വ്യവസ്ഥയെ പറയാം. പരിതഃസ്ഥിതിയില്‍ പല ആവാസ വ്യവസ്ഥകളുണ്ടാകും. സമുദ്ര, പര്‍വത, മരുഭൂമി, സമതല, കാര്‍ഷിക ആവാസ വ്യവസ്ഥകള്‍ ഉദാഹരണം.

പ്രകൃതിയെന്നാല്‍ ഏറ്റവും ഉത്കൃഷ്ടമായ കൃതിഎന്നാണ്. ഈശ്വരനാല്‍ അല്ലെങ്കില്‍ സൃഷ്ടി കര്‍ത്താവിനാല്‍ ഏറ്റവും നന്നായി ചെയ്യപ്പെട്ടത് പ്രകൃതി. പ്രപഞ്ചമെന്നും ജഗത്തെന്നും അണ്ഡകടാഹം എന്നുമൊക്കെ പറയുന്ന ഈ അനുഭവപ്പെടുന്ന ലോകത്തിന്റെ അവസ്ഥയും കൂടിയാണ് പ്രകൃതി. ഈ പ്രകൃതിയുടെ ഒരു ഭാഗമാണ് നാം ജീവിക്കുന്ന ഈ ഭൂമിയും ഭൂമിയെ ഉള്‍ക്കൊള്ളുന്ന സൗരയൂഥവുമൊക്കെ. സൗരയുഥത്തിനപ്പുറമുള്ള പല ഘടകങ്ങളും നമ്മുടെ ഭൂമിയെയും അതിന്റെ പരിസ്ഥിതിയെയും ബാധിക്കുന്നുണ്ടെങ്കിലും, സൂര്യനാണ് ഇവിടുത്തെ യഥാര്‍ത്ഥ താരം. സൂര്യനില്‍ നിന്ന് കൃത്യം വാസയോഗ്യമായ അകലം പാലിച്ചുകൊണ്ടാണ് ഭൂമി സൂര്യനെ വലം വക്കുന്നത്. ‘ഗോള്‍ഡിലോക് സോണ്‍’ എന്നാണു ശാസ്ത്രജ്ഞന്മാര്‍ ഈ മേഖലയെ വിളിക്കുന്നത്. ഭൂമിയില്‍ ജലാംശം നിലനിര്‍ത്താന്‍ പാകത്തിനുള്ള കൃത്യം അകലത്തില്‍ കൂടി ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഭൂമി സൂര്യനെ വലംവെക്കുന്നത് വാസ്തവത്തില്‍ എന്തൊരത്ഭുതമാണ്! മനുഷ്യാഭിപ്രായമാനുസരിച്ചു ഭൂമി സൃഷ്ടി കര്‍ത്താവിന്റെ ഉല്‍കൃഷ്ട കൃതിയാകാന്‍ കാരണവും ഇത് തന്നെയായിരിക്കണം. പ്രകൃതിയുടെ ഇത്തരത്തിലുള്ള പ്രതിഭാസങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പരിതഃസ്ഥിതി.

ഈശ്വരന്റെ പ്രകൃതിയില്‍ മനുഷ്യന്റെ വികൃതി ഒപ്പിച്ചതാണ് പരിതഃസ്ഥിതി ദുരന്തം. പരിതഃസ്ഥിതിയില്‍ പരിസ്ഥിതിയും ഉള്‍പ്പെടും. ഈ സ്ഥിതി, സൃഷ്ടിയുടെ സംഭാവനയാണ്. സ്ഥിതിയെ തുടര്‍ന്നൊരു സംഹാരം സംജാതമാകും. അങ്ങനെ എല്ലാം ഒന്നുമില്ലായ്മയെന്ന ‘ഒന്നില്‍’ ലയിക്കും. വീണ്ടും സൃഷ്ടി, സ്ഥിതി, സംഹാരം….. പ്രകൃതിയില്‍ ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. സൃഷ്ടിക്കു മുന്‍പ് എന്ത് എന്ന് ആര്‍ക്കും അറിഞ്ഞു കൂടാ. സംഹാരത്തിനു ശേഷം എന്ത് എന്നും അറിഞ്ഞു കൂടാ. ഇന്ദ്രിയങ്ങളും, മനസ്സും, ബുദ്ധിയും എത്ര ശ്രമിച്ചാലും ഈ തമോഗര്‍ത്തങ്ങളിലേക്ക് എത്തിനോക്കാന്‍ പ്രാപ്തിയുമില്ല.

അതുകൊണ്ടു മനസ്സിന് എത്തിച്ചേരാന്‍ കഴിയുന്ന, സൃഷ്ടിക്കു ശേഷവും സംഹാരത്തിനു മുന്‍പുമുള്ള പരിതഃസ്ഥിതിയെക്കുറിച്ചാണ് ഈ ലേഖനം. ഇതേക്കുറിച്ചു ഭാരതീയരുടെ ധാരണ എന്താണെന്നാണ് ഇവിടെ അന്വേഷിക്കുന്നത്. പരിതഃസ്ഥിതിക്കും പരിസ്ഥിതിക്കും ഈ ലേഖനത്തില്‍ അര്‍ത്ഥാന്തരങ്ങള്‍ കല്‍പ്പിക്കുന്നില്ല.

ചതുര്‍ സ്ഥിതികള്‍
സ്ഥിതികള്‍ നാല് തരത്തിലുണ്ട്. ഒന്ന് മനസ്ഥിതി, രണ്ടാമത് ഗൃഹസ്ഥിതി, മൂന്നാമത് വ്യവസ്ഥിതി, നാലാമത് പരിത:സ്ഥിതി/പരിസ്ഥിതി.

മനസ്ഥിതി വളരെ സൂക്ഷ്മമാണ്, ഒപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ടതുമാണ്. മനസ്ഥിതിയാണ് മറ്റു മൂന്നു സ്ഥിതികളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ഭാരതീയ ആധ്യാത്മിക ശാസ്ത്രത്തില്‍ ഏറ്റവും കൂടുതല്‍ മനസ്ഥിതിയെപ്പറ്റി പ്രതിപാ
ദിച്ചിരിക്കുന്നത്. ഏറ്റവും വലുതിനേയും ഏറ്റവും ചെറുതിനേയും ഉള്‍ക്കൊള്ളാന്‍ മനസ്സിന് കഴിയും. ഏറ്റവും വേഗമുള്ളതിനേയും ഏറ്റവും സാവധാനത്തിലുള്ളതിനേയും ഏറ്റവും സങ്കീര്ണമായതിനേയും ഏറ്റവും സരളമായതിനേയും ഏറ്റവും ബലവത്തായതിനേയും ഏറ്റവും ബലഹീനമായതിനേയും ഏറ്റവും സൗന്ദര്യമുള്ളതിനേയും ഏറ്റവും വൈരൂപ്യമുള്ളതിനേയും ഏറ്റവും അകലെയുള്ളതിനേയും ഏറ്റവും അടുത്തുള്ളതിനേയും എന്നുവച്ചാല്‍, പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്ന ഈ മനസ്സിനെ നിയന്ത്രിക്കാന്‍ സാധിച്ചാല്‍, ഗൃഹസ്ഥിതിയും വ്യവസ്ഥിതിയും പരിസ്ഥിതിയും എല്ലാം നിയന്ത്രണത്തിലാകും.

മനസ്സ് എന്ന് പറയുന്നത്,വെറും വികാരം മാത്രമല്ല.ലൗകികാവശ്യങ്ങള്‍ മുതല്‍ ആധ്യാത്മികാവശ്യങ്ങള്‍ വരെ നിറവേറ്റാന്‍ മനസ്സും ബുദ്ധിയും, ആത്മാവും ശരീരവും ഒരുമിച്ചു പ്രവര്‍ത്തിക്കണം. പല തരത്തിലുള്ള ബുദ്ധിയാണ് മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത്.

ഒന്ന് ആഹാര ബുദ്ധി. പണ്ട് കാലത്ത് ഭക്ഷണം തേടാന്‍ വേണ്ടി, ശരീരത്തെ ഉപയോഗിക്കുന്ന ബുദ്ധിയാണിത്. രണ്ടാമത്തേത് ആചാര ബുദ്ധിയാണ്. കുടുംബത്തിലെയും, സമുദായത്തിലേയും ഒക്കെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള കര്‍മ്മങ്ങള്‍ക്കുള്ള ബുദ്ധിയാണിത്. കുറേക്കൂടി മനുഷ്യന്‍ പുരോഗമിച്ചപ്പോള്‍, ധനം സമാഹരിച്ചു ജീവിത മാര്‍ഗ്ഗം തേടാനുള്ള വ്യവഹാര ബുദ്ധി ഉദിച്ചു. വികസന സങ്കല്പങ്ങളൊക്കെ വരുന്നതിവിടെയാണ്. പിന്നീട്, വികസനം ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍, ബുദ്ധിയുപയോഗിച്ചു നേടാന്‍ തുടങ്ങിയപ്പോള്‍, വിചാര ബുദ്ധി വന്നു. ഇപ്പോള്‍, വികസനം പ്രശ്‌നങ്ങളായി തുടങ്ങിയപ്പോള്‍ വേണ്ടത്, വിവേക ബുദ്ധിയാണ്. പരമ ശാന്തി നേടണമെങ്കില്‍ വേണ്ടത് ആധ്യാത്മിക ബുദ്ധിയാണ്.

(തുടരും)

Tags: bharathEnvironmental vision
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാശ്ചാത്യ മാതൃകകള്‍ പരാജയം; പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാര്‍ഗത്തിന് ലോകം ഭാരതത്തെ പ്രതീക്ഷയോടെ കാണുന്നു: ഡോ.മോഹന്‍ ഭാഗവത്

Vicharam

ഭാരതവും അഭിമാന പദ്ധതികളും

India

പാകിസ്ഥാന്‍ മൂന്നായി വിഭജിക്കുന്ന കാലം വിദൂരമല്ല: ഭാരതത്തില്‍ ഭീകരത പടര്‍ത്തുന്നവര്‍ക്ക് ശവസംസ്‌കാരത്തിന് സ്ഥലം പോലും കാണില്ല: യോഗി ആദിത്യനാഥ്

Samskriti

പരിസ്ഥിതിദര്‍ശനം: വിശ്വഗുരു ഭാരതം

Samskriti

പരിസ്ഥിതിദര്‍ശനം: ലോകം പ്രശ്‌നങ്ങളില്‍ നിന്നും പ്രതിസന്ധികളിലേക്ക്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies