കോട്ടയം: ഡബ്ല്യുസിസി അംഗങ്ങള്‍ ദന്തഗോപുരവാസികളാണെന്ന നിരീക്ഷണവുമായി നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ആ സംഘടനയില്‍ പക്ഷഭേദമുണ്ട്. സംഘടനയിലെ അംഗങ്ങളാരും പുതിയ വിഷയങ്ങളെക്കുറിച്ച് തങ്ങളോട് സംസാരിക്കാറില്ല. ഇത്തരം വിഷയങ്ങളില്‍ പലപ്പോഴും തങ്ങളെ മാറ്റിനിര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ജൂനിയര്‍ നടിമാര്‍ നേരിടുന്ന ചൂഷണം ഒട്ടേറെയാണ് . പക്ഷേ അവര്‍ക്ക് ഡബ്ല്യുസിസി യില്‍ പരാതി പറയാന്‍ സാധിക്കാറില്ല. അവരുടെ അടുത്തെത്താനും ആകാറില്ല എന്ന ഗുരുതരമായ ആരോപണമാണ് ഭാഗ്യലക്ഷ്മി ഉയര്‍ത്തിയത്.
മുഖം മറച്ചു നിന്ന് പ്രതികരിക്കുന്ന ഡബ്ല്യുസിസിയുടെ നിലപാട് നേരത്തെയും വിമര്‍ശന വിധേയമായിട്ടുണ്ട്. എതിര്‍ശബ്ദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതല്ലാതെ ആരാണ് പോസ്റ്റിന്റെ ഉടമ എന്ന് വ്യക്തമാക്കാറില്ല. രേവതി, പാര്‍വതി, റീമ കല്ലിങ്കല്‍ തുടങ്ങിയ ഏതാനും നേതാക്കള്‍ മാത്രമാണ് വക്താക്കളായി അറിയപ്പെടുന്നത്. മറ്റ് അംഗങ്ങളെക്കുറിച്ച് കാര്യമായ അറിവില്ല. നേരത്തെ മഞ്ജു വാര്യര്‍ അടക്കം നേതൃനിരയില്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇവരാരും ഇല്ല. സംഘടനാപരമായ കെട്ടുറപ്പില്ലാത്ത വെറുമൊരു കൂട്ടായ്മ മാത്രമാണത്. എങ്കിലും എതിര്ശബ്ദങ്ങളായതിനാല് സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രതികരണങ്ങള്ക്ക്് വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്നു്.
ഏറ്റവും ഒടുവില്‍ മുകേഷ് അടക്കമുള്ള ആരോപണ വിധേയരെ സംരക്ഷിക്കുന്ന സിപിഎം പുലര്‍ത്തുന്ന അടുപ്പവും ഡബ്ല്യുസിസിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഡബ്ല്യുസിസിയെ പിന്തുണയ്ക്കുമെന്നാണ് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: