കോട്ടയം: മുകേഷിന്റെ രാജിക്കാര്യത്തില്‍ നിഷേധാത്മക നിലപാടെടുത്ത സിപി എം കേരളത്തിന്റെ പൊതു മന:സാക്ഷിയെയും ഇടതുപക്ഷത്തെത്തന്നെ വനിതാ നേതാക്കളെയും പരസ്യമായി അപമാനിച്ചുവെന്ന് ആക്ഷേപം. ലൈംഗിക ആരോപണത്തില്‍ പ്രതിസ്ഥാനത്തു നില്ക്കുന്ന എംഎല്‍എ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് കൂടുതല്‍ പേര് രംഗത്തെത്തിയിട്ടും രാജി വേണ്ടെന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടത്. അതിനിടെ മുകേഷ് രാജി വയ്ക്കണമെന്ന് 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സാറാ ജോസഫ്, കെ അജിത, കെ ആര് മീര, സി എസ് ചന്ദ്രിക തുടങ്ങിയവരാണ് ആദ്യ ഒപ്പുകാര്‍. കുടുംബ ജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് ഒട്ടേറെ ആരോപണങ്ങള്‍ നേരിടുന്നയാളാണ്. നിലവില്‍ മൂന്നുപരാതികളുണ്ട് ബലാത്സംഗം, തൊഴില്‍ രംഗത്തെ ലൈംഗിക ചൂഷണം തുടങ്ങി ആരോപണങ്ങളും നിലനില്ക്കുന്നു. ഇത്തരമൊരാളെ പുറത്താക്കല്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്ത്രീപക്ഷ പ്രവര്‍ത്തകര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു
സിപിഎം പോളിംഗ് അംഗം വൃന്ദ കാരാട്ടും മുകേഷിന്റെ ആരോപണം ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. സിപിഐ നേതാവ് ആനിരാജയാണ് മുകേഷിന്റെ രാജി ആവശ്യപ്പെട്ട മറ്റൊരു ഇടതുപക്ഷ നേതാവ്. മലയാള സിനിമ മേഖലയെ സ്ത്രീ സൗഹൃദമാക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ മുകേഷ് രാജിവയ്ക്കാത്ത പക്ഷം സംശയത്തിന്റെ നിഴലിലാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: