ലഖ്‌നൗ: യുപിയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി പകരം മഹത്‌വ്യക്തിത്വങ്ങളുടേയും സ്വാതന്ത്ര്യസമര സേനാനികളുടേയും പേര് നല്കി. നോര്‍ത്തേണ്‍ റെയില്‍വേയിലെ ലക്നൗ ഡിവിഷന് കീഴിലുള്ള അമേത്തി ജില്ലയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരാണ് മാറ്റിയത്. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റേതാണ് നടപടി.
ഇതുപ്രകാരം കാസിംപൂര്‍ ഹാള്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ ഇനി ജെയ്സ് സിറ്റി റെയില്‍വേ സ്റ്റേഷന്‍ എന്ന് അറിയപ്പെടും. ജെയ്‌സ് സ്റ്റേഷന്‍ ഗുരു ഗോരഖ്നാഥ് ധാം, മിസ്രൗലി- മാ കാലികന്‍ ധാം, ബാനി- സ്വാമി പരംഹംസ്, നിഹാല്‍ഗഡ്- മഹാരാജ ബിജിലി പാസി റെയില്‍വേ സ്റ്റേഷന്‍, അക്ബര്‍ഗഞ്ച്- മാ അഹോര്‍വ ഭവാനിധാം, വാരിസ്ഗഞ്ച്- അമര്‍ ഷാഹിദ് ഭലേ സുല്‍ത്താന്‍, ഫുര്‍സത്ഗഞ്ച്- തപേശ്വര്‍നാഥ് ധാം എന്നിങ്ങനെയാണ് പേരുകള്‍ മാറ്റിയത്. അമേത്തിയുടെ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കണമെന്ന മുന്‍ എംപി സ്മൃതി ഇറാനിയുടെ ആവശ്യം പരിഗണിച്ചാണ് സ്റ്റേഷനുകളുടെ പേരുകള്‍ മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പേരുമാറ്റം നീണ്ടുപോയത്.
ഗുരു ഗോരഖ്നാഥ് ധാം ആശ്രമം ജെയ്സ് സ്റ്റേഷന് സമീപത്ത് ആയതിനാലാണ് ആശ്രമത്തിന്റെ പേരിലേക്ക് മാറ്റിയത്. കൂടാതെ മിസ്രൗലി, ബാനി, അക്ബര്‍ഗഞ്ച്, ഫുര്‍സത്ഗഞ്ച് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള പുണ്യസ്ഥലങ്ങളുടെ പേരുകളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: