മലപ്പുറം : കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് പിന്തുണയുമായി മുന്‍ ഇടത് എംഎല്‍എ കാരാട്ട് റസാഖ്.മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
സുരേഷ് ഗോപിക്ക് ബിഗ് സല്യൂട്ടെന്നാണ് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ കുറിച്ചത്.എല്ലാത്തിന്റേയും അന്തിമ വിധികര്‍ത്താക്കള്‍ തങ്ങളാണെന്ന മാധ്യമ പ്രവര്‍ത്തകരുടെ നിലപാട് അംഗീകരിക്കാനാകില്ല.
കഴിഞ്ഞ ദിവസം തൃശൂര്‍ രാമനിലയത്തില്‍ വച്ച് പീഡനക്കേസില്‍ ആരോപണവിധേയനായ മുകേഷ് എം എല്‍ എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലേയെന്ന് ചോദിച്ച് സുരേഷ് ഗോപിക്ക് മാര്‍ഗതടസം സൃഷ്ടിച്ചിരുന്നു. ഇത് വിവാദമാവുകയും സുരേഷ് ഗോപി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേന്ദ്രസര്‍ക്കാര്‍ സുരേഷ് ഗോപിയുടെ സുരക്ഷയും വര്‍ദ്ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: