ദേശീയ ചാനലുകളില്‍ ചൂടള്ള ചര്‍ച്ച ബംഗാളിലെ മമത സര്‍ക്കാരിനെ രാഷ്ട്രപതി പിരിച്ചുവിടുമോ എന്നതിനെ ചുറ്റിപ്പറ്റിയാണ്. കാരണം ബംഗാളിലെ മമത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ രാഷ്ട്രപതിയ്ക്ക് ബംഗാള്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന അഭ്യൂഹം മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്.
ഇതിന് കാരണം ബംഗാള്‍ സര്‍ക്കാര്‍ ആര്‍ജി കര് മെഡിക്കല്‍ കോളെജിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തെതുടര്‍ന്ന് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന സമരക്കാരെ അതിക്രൂരമായി നേരിടുന്ന ബംഗാള്‍ പൊലീസിന്റെ നടപടിയെ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് വിമര്‍ശിച്ചതാണ്.. സമാധാനത്തോടെ സമരം ചെയ്യുന്നവരെ പൊലീസിനെ വിട്ട് നേരിടുന്നത് സുപ്രീംകോടതിയുടെ വിധിക്ക് എതിരാണെന്നായിരുന്നു ഗവര്‍ണര്‍ ആനന്ദ ബോസ് മാധ്യമങ്ങളോട് പറഞ്ഞത്. ബംഗാളിലെ ക്രമസമാധാനനിലയെയും ബംഗാള്‍ ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. കൊല്‍ക്കൊത്ത തെരുവുകളിലെ ദൃശ്യങ്ങള്‍ ഭയാനകമാണെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ ബംഗാളിലെ ക്രമസമാധാന നിലയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് മമത സര്‍ക്കാരിനെ പിരിച്ചുവിടാന്‍ ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന അഭ്യൂഹം പരന്നത്.
ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കുവെച്ച ബംഗാളിലെ പൊലീസ് ക്രൂരതയുടെ ചിത്രങ്ങള്‍:
Bharatiya Janata Party member Diptarup Mandal, Yuva Morcha General Secretary Abhik Mandal and other Karyakartas have been seriously injured in the brutal attack by TMC goons and Mamata Police at Ballavpur; Asansol South Assembly Constituency.
Brute force is being unleashed to… pic.twitter.com/tywGAbfUg1— Suvendu Adhikari (@SuvenduWB) August 28, 2024
പൊലീസുകാര്‍ സമരക്കാരെ വലിച്ചിഴക്കുന്നതും ക്രൂരമായ ലാത്തിച്ചാര്‍ജ്ജിന് വിധേയമാക്കുന്നതും സമാധാനത്തോടെ പ്രകടനം നടത്തുന്നവര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുകയാണ്. ഗ്രാമങ്ങളില്‍ പോലും സ്ത്രീകളുടെ കൂറ്റന്‍ പ്രകടനങ്ങള്‍ കാണാം.
BJP Leader of West Bengal almost got Killed
Mamata is already saying if Bengal Burns Delhi will also Burn
President Murmu has already given Indications of President Rule
मोदी तुम आगे बढ़ो – हम सब हिंदू आपके साथ हैं pic.twitter.com/sal3Fzv2zm
— The Jaipur Dialogues (@JaipurDialogues) August 28, 2024
ഇതിനിടെ ബുധനാഴ്ചത്തെ ബിജെപി ബന്ദിനിടയില്‍ ബിജെപി നേതാവ് പ്രിയാങ്കു പാണ്ഡെയ്ക്ക് നേരെ തൃണമൂല്‍ അക്രമികള്‍ വെടിയുതിര്‍ക്കുന്നതും കാണാം.
Wow
This will be the defining image of #NabannaAbhiyan 🙌
A true epitome of the revolutionary spirit of land of Bengal 🙌
🙌Didn't let tiranga🇮🇳 fall
🙌Told Didi Amin Pol!ce –
try more, I won't back out✊🙌Told Didi Amin Pol!ce to wear Banglespic.twitter.com/bWdXJdZ9QO
— PallaviCT (@pallavict) August 27, 2024
ദേശീയ പതാകയേന്തിയ പ്രായമേറിയ ബിജെപി പ്രവര്ത്തകന് മമതയുടെ ജലപീരങ്കിയെ ഒറ്റയ്ക്ക് നേരിട്ട് വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ ബംഗാളിലെ പത്രങ്ങളിലും ടെലിവിഷന്‍ മാധ്യമങ്ങളിലും വലിയ വാര്‍ത്തയായി മാറിയിരുന്നു.
ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് ബിജെപി ബുധനാഴ്ച12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചത്. ഈ ബന്ദ് പാടില്ലെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി കൊല്‍ക്കൊത്ത ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു.
രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയേക്കുമെന്ന അഭ്യൂഹം പരക്കുന്നതോടെ മമത ബാനര്‍ജി സമനില തെറ്റിയ നിലയിലാണ്. ബംഗാള്‍ കത്തിയാല്‍ ദല്‍ഹിയും കത്തുമെന്ന് മമത ബാനര്‍ജി ഭീഷണി മുഴക്കിയിരിക്കുകയാണ്. ബംഗാള്‍ കത്തിയാല്‍, അസമും ബീഹാറും ജാര്‍ഖണ്ഡും ഒഡിഷയും ദല്‍ഹിയും കത്തുമെന്നായിരുന്നു മോദിയെ അഭിസംബോധന ചെയ്തുകൊണ്ട് മമത ബാനര്‍ജി മുഴക്കിയ വെല്ലുവിളി. ഒപ്പം മുഖം രക്ഷിയ്ക്കാന്‍ കേസില്‍ ഒന്നാം പ്രതിയായ ആള്‍ക്ക് വധശിക്ഷനല്കാന് ഗവര്‍ണര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറുടെ വസതിക്ക് മുന്‍പാകെ സമരം നടത്താനൊരുങ്ങുകയാണ് മമത ബാനര്‍ജി. ഇതുവഴി ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗത്തിലും കൊലപാതകത്തിലും പങ്കാളികളായവരെ സംരക്ഷിച്ച മമത കൈകഴുകാന്‍ നോക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: