മലപ്പുറം: മുഹമ്മദന്‍സ് സ്പോര്‍ട്ടിങ് ക്ലബ് ഇന്ന് മലപ്പുറത്തെത്തും. വയനാടിനെ ചേര്‍ത്തുനിര്‍ത്താന്‍ കാല്‍പ്പന്തുകൊണ്ട് വയനാടിന്റെ കൈപിടിക്കാം എന്ന ചാരിറ്റി മാച്ചിന്റെ ഭാഗമായാണ് മുഹമ്മദന്‍സ് വീണ്ടും മലപ്പുറത്തെത്തുന്നത്. ഇതിനുമുന്‍പ് ഐ-ലീഗില്‍ ഗോകുലം കേരള എഫ്സിയുമായുള്ള പോരാട്ടത്തിനു കൊല്‍ക്കത്തന്‍ ടീം പയ്യനാട് എത്തിയിരുന്നു.
30ന് വൈകിട്ട് 7.30ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശന മത്സരത്തില്‍ സൂപ്പര്‍ലീഗ് കേരള ഇലവനാണ് മുഹമ്മദന്‍സിന്റെ എതിരാളികള്‍. സൂപ്പര്‍ലീഗില്‍ കളിക്കുന്ന ആറു ക്ലബ്ബുകളുടെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം. അരക്കോടിയോളം രൂപ വയനാടിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണ് എഐഎഫ്എഫ് ലക്ഷ്യമിടുന്നത്.
റഷ്യന്‍ ദേശീയ ടീമിന്റെ സഹപരിശീലകനും അണ്ടര്‍ 21 ദേശീയ ടീം മുഖ്യപരിശീലകനുമായി തിളങ്ങിയ ഷെര്ണിഷോവ് ആണ് മുഹമ്മദന്‍സിന്റെ പരിശീലകന്. മിര്‍ജാലോല്‍ കാസിമോവ് (ഉസ്ബൈക്കിസ്ഥാന്‍), അലക്സിസ് ഗോമസ് (അര്‍ജന്റീന), മുഹമ്മദ് ഖാദിരി (ഘാന), ഫ്രാന്‍സ (ബ്രസീല്‍), കാസര്ലോബി മന്സൂക്കി (ആഫ്രിക്ക) തുടങ്ങിയ താരങ്ങളാണ് ഈ സീസണില്‍ ടീമിനൊപ്പംചേര്‍ന്ന വിദേശീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: