ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് തല്ക്കാലം അദാനിയെ വിട്ടു. അവരുടെ പുതിയ ഇര അമേരിക്കയിലെ സൂപ്പര്‍ മൈക്രോ എന്ന കമ്പ്യൂട്ടര്‍ സെര്‍വറുകള്‍ വിതരണം ചെയ്യുന്ന കമ്പനിയാണ്. ഈ കമ്പനി അവരുടെ അക്കൗണ്ടുകളില്‍ കൃത്രിമം കാണിക്കുന്നു എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചിരിക്കുന്നത്. അങ്ങിനെ ഇന്ത്യയില്‍ തോറ്റ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അമേരിക്കയില്‍ പുതിയ ഇരയെ വേട്ടയാടുകയാണ്.
ഇതോടെ സൂപ്പര്‍ മൈക്രോയുടെ ഓഹരി വില എട്ട് ശതമാനം ഇടിഞ്ഞു. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് ഈ ഓഹരി വാങ്ങിക്കൂട്ടിയതിലൂടെ വന്‍ലാഭം കൊയ്തു.
സെര് വറുകള്ക്ക് വന്‍ ഡിമാന്റായതോടെ ഈ കമ്പനിയുടെ ഓഹരി വില ഇരട്ടിയായി വര്‍ധിച്ചിരുന്നതാണ്. അതാണ് ഇപ്പോള്‍ തകര്‍ന്നത്. 3500 കോടി ആസ്തിയുള്ള ഈ കമ്പനിയുടെ ഓഹരി വില 2024ലെ ആദ്യമാസങ്ങളില്‍ നാലിരട്ടിയായി വര്‍ധിച്ചിരുന്നു. പിന്നീട് അത് 68 ശതമാനത്തോളം തകര്‍ന്നിരുന്നു. എന്തായാലും അമേരിക്കയിലെ കമ്പനിയ്ക്കെതിരെ ആരോപണം ഉന്നയിച്ച് ആ കമ്പനിയുടെ ഓഹരി വില ഇടിച്ചു താഴ്ത്തുക വഴി വന്‍ലാഭം കൊയ്തിരിക്കുകയാണ് കോര്‍പറേറ്റ് കമ്പനികളുടെ മാംസം കൊത്തിവിഴുങ്ങുന്ന കഴുകന് എന്ന് ആരോപിക്കപ്പെടുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്.
ഇന്ത്യയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് കണ്ടം വഴി ഓടി
കഴിഞ്ഞ ആഴ്ചയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട സെബി ചെയര്പേഴ്സന് മാധബി പുരി ബുച്ചിനെതിരെയും അദാനിയ്ക്കെതിരെയും നിരത്തിയ ആരോപണങ്ങള്‍ പൊളിഞ്ഞുപോയിരുന്നു. പുതിയ ആരോപണങ്ങള്‍ വഴി ഇന്ത്യന്‍ ഓഹരി വിപണിയെ പിച്ചിച്ചീന്താമെന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് മോഹം നടന്നില്ല. ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. മാത്രമല്ല, ലോകത്തിലെ വലിയ ഓഹരി വിപണിയില്‍ ഇപ്പോള്‍ 10 കോടിയോളം ഓഹരി നിക്ഷേപകര്‍ ഉണ്ട്. റീട്ടെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടം ഉണ്ട്. കഴിഞ്ഞ ആറ് മാസം മാത്രം ഒരു കോടി പുതിയ നിക്ഷേപകരമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എത്തിയത്. അതുകൊണ്ട് തന്നെ പെട്ടെന്ന് ഓഹരി വിപണിയെ ഏതെങ്കിലും ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ഛിന്നഭിന്നമാക്കാമെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെയും രാഹുല്‍ ഗാന്ധിയുടെയും മോഹം നടന്നില്ല. കഴിഞ്ഞ കുറച്ചു നാളുകളായി ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി മോദിയ്ക്കെതിരെ ആരോപണം ഉയര്‍ത്തുന്നു. പക്ഷെ യാതൊരു അടിസ്ഥാനവുമില്ലാത്ത, ഓഹരി വിപണിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതികള്‍ അറിയാവുന്നവര്‍ ഉയര്‍ത്താത്ത മണ്ടത്തരങ്ങളാണ് രാഹുല്‍ ഗാന്ധി വിളിച്ചുപറയുന്നതെന്നാണ് ഓഹരി വിപണിയിലെ വിദഗ്ധര്‍ പറയുന്നത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം ഇന്ത്യന്‍ ഓഹരി വിപണിയിലെ സെന്‍സെക്സ് 6000 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. പാവം പിടിച്ച നിക്ഷേപകരുടെ 31 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു എന്നാണ് രാഹുല്‍ ഗാന്ധി അന്ന് ആരോപിച്ചത്. അതിന് കാരണം മോദിയാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. എന്നാല്‍ 6000 പോയിന്റ് ഇടിഞ്ഞു എന്നതിനര്‍ത്ഥം നിക്ഷേപകരുടെ പോക്കറ്റില്‍ നിന്നും 31 ലക്ഷം കോടി രൂപ നഷ്ടപ്പെട്ടു എന്നല്ലെന്ന് ഓഹരി വിപണിയുടെ അടിസ്ഥാനപ്രവര്ത്തനരീതികള് അറിയുന്നവര്‍ക്ക് അറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: