ശ്രീനഗർ : നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സൂചന . തെക്കൻ കശ്മീരിലെ വിവിധ മണ്ഡലങ്ങളിൽ നിന്ന് മൂന്ന് മുൻ അംഗങ്ങളെ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിപ്പിക്കാനാണ് നീക്കം . ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന് അവസാനിക്കാനിരിക്കേയാണ് ഈ തീരുമാനം.
പുൽവാമ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായി ഡോ. തലത്ത് മജീദിന്റെ പേരാണ് നിർദേശിച്ചിരിക്കുന്നതെന്ന് ജമാഅത്തെ ഇസ്ലാമി വൃത്തങ്ങൾ അറിയിച്ചു. മുഖ്യധാരാ പാർട്ടികളുമായും ബന്ധമുള്ള ആദ്യ ജമാഅത്തെ നേതാവാണ് മജീദ് എന്നാണ് പറയപ്പെടുന്നത് . കുൽഗാമിൽ നിന്ന് സയർ അഹമ്മദ് റെഷിയെയാണ് ജമാഅത്ത് മത്സരിപ്പിക്കുന്നത്. ജമാഅത്തെ അഫിലിയേറ്റ് ചെയ്ത ഫലാഹ്-ഇ-ആം ട്രസ്റ്റിന്റെ (എഫ്എടി) അസിസ്റ്റൻ്റ് ഡയറക്ടറായ സയാർ, കുൽഗാം നിവാസിയാണ്. ജമാഅത്തെ തീവ്രവാദത്തിന് ഫണ്ട് നൽകിയ കേസിൽ ദേശീയ അന്വേഷണ ഏജൻസി ഈ വർഷം ഫെബ്രുവരിയിൽ സയർ അഹമ്മദ് റെഷിയുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു.
ദേവസർ നിയമസഭാ സീറ്റിൽ നിന്ന് മുഹമ്മദ് സിദ്ദിഖിനെ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുമെന്നും ജമാഅത്തെ ഇസ്ലാമി വൃത്തങ്ങൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: