തിരുവനന്തപുരം: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്യാന്‍ ബാലസംഘം പ്രവര്‍ത്തകര്‍. മലയിന്‍കീഴ് മണ്ഡലം സംഘടിപ്പിച്ച ശോഭായാത്രിലാണ് സിപിഎം പ്രവര്‍ത്തകര്‍ മധൂരം വിതരണം ചെയ്യാന്‍ നീക്കം നടത്തിയത്. ബാലഗോകുലം പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ഐസ് ക്രീം നല്‍കാനായില്ല.
ശോഭായാത്ര എത്തുന്നതിനു തൊട്ടുമുന്‍പാണ് മലയിന്‍കീഴ് ജംക്ഷനില്‍ ബാലസംഘം മലയിന്‍കീഴ് വില്ലേജ് കമ്മിറ്റിയുടെ പേരില്‍ കൗണ്ടര്‍ ഒരുക്കി ഐസ്‌ക്രീം വിതരണത്തിനു തയാറെടുത്തത്. ശോഭായാത്ര എത്തിയതും ബാലഗോകുലം പ്രവര്‍ത്തകര്‍ ഐസ്‌ക്രീം വിതരണം തടഞ്ഞു. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ എതിര്‍ത്തതൊടെ പ്രശ്‌നം സംഘര്‍ഷത്തിലേക്കു കടന്നു.
സ്ഥലത്തുണ്ടായിരുന്ന ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി ഹരികുമാര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടു. ശോഭായാത്രയില്‍ പങ്കെടുക്കുന്നവര്‍് പുറമെ നിന്നുള്ള ഭക്ഷണം വാങ്ങരുതെന്നത് സംഘടനയുടെ കര്‍ശന നിര്‍ദ്ദേശമാണെന്നും മുന്‍കാലത്ത് ഭക്ഷ്യ വിഷബാധ ഉള്‍പ്പെടെ ഉണ്ടായ പശ്ചാത്തലത്തിലാണ് അത്തരമൊരു നിര്‍ദ്ദേശം നല്‍കിയതെന്നും ഹരികുമാര്‍ പറഞ്ഞു. ശോഭായാത്ര അവസാനിക്കുമ്പോള്‍ അവല്‍ പൊതി നല്‍കുന്നതാണ് പതിവെന്നും വ്യക്തമാക്കി.
തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ശോഭായാത്ര കാണാനെത്തിയവര്‍ക്ക് ഐസ്‌ക്രീം വിതരണം ചെയ്തു.
മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴിയില്‍ പതാക ദിനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ കാവി പതാകയും ബോര്‍ഡും പോലീസ് അഴിച്ചുമാറ്റി. കൊടികള്‍ നീക്കണമെന്നു പൊലീസ് നിര്‍ദേശിച്ചെങ്കിലും തയാറായില്ല. മുന്‍പുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ ഒരുമിച്ചള്ള തീരുമാനപ്രകാരമായിരുന്നു നടപടിയെന്നായിരുന്നു സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.സുരേഷ് കുമാറിന്റെ വിശദീകരണം. ശ്രീകൃഷ്ണ ജയന്തി പരിപാടിയെ രാഷ്‌ട്രീയമായി കാണുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെതുടര്‍ന്ന് പോലീസ് പതാകയും ബോര്‍ഡും തിരിച്ചു കൊണ്ടുവന്നു വെച്ചു. ശോഭായാത്ര അവസാനിക്കുമ്പോള്‍ അവല്‍ പൊതി നല്‍കുന്നതാണ് പതിവെന്നും വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: