തിരുവനന്തപുരം: മയില്‍പ്പീലിചൂടി, പാല്‍പുഞ്ചിരിയോടെ, ഓടക്കുഴലുമേന്തി നില്‍ക്കുന്ന കണ്ണനെ ഏറെ ഇഷ്ടത്തോടെയാണ് ദിവസവും അന്‍വര്‍ തുടച്ച് മിനുക്കുന്നത്. പലപ്പോഴും സന്ധ്യാസമയത്ത് പൂജാമുറിയിലെ കണ്ണന്റെ മുന്നില്‍ നിലവിളക്ക് തെളിയിക്കും
അതേ കണ്ണന്റെ വേഷം കെട്ടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബീഹാര്‍ സ്വദേശിയായ അന്‍വര്‍. കണ്ണനായി അണിയിച്ചൊരുക്കിയതാകട്ടെ ഒപ്പം ജോലിചെയ്യുന്ന ഡ്രൈവര്‍ വര്‍ഗീസും. ഇരുവരും സാമ്പത്തിക വിദഗ്ധന്‍ ആദികേശവന്റെ വീട്ടിലെ സഹായികളാണ്.
ശോഭായാത്രയ്‌ക്ക് കൃഷ്ണവേഷം കെട്ടാന്‍ ആഗ്രഹം ഉണ്ടെന്ന് അന്‍വര്‍ പറഞ്ഞപ്പോള്‍ ഡ്രൈവറും വിളപ്പില്‍ശാല സ്വദേശിയുമായ വര്‍ഗീസ് ചാലയിലേക്ക് വണ്ടിവിട്ടു. മയില്‍പ്പീലിയും കിരീടവും മഞ്ഞപ്പുടവയും ഓടക്കുഴലുമൊക്കെ വാങ്ങിയെത്തി. അന്‍വറിനെ കൃഷ്ണവേഷത്തില്‍ ഒരുക്കിനിര്‍ത്തി.
ബീഹാര്‍ പട്‌നാ സ്വദേശിയായ അന്‍വര്‍ അഞ്ചുവര്‍ഷം മുമ്പാണ് കൊല്ലത്തെ ഹോട്ടലില്‍ ജോലിക്ക് എത്തുന്നത്. ഹോട്ടല്‍ പൂട്ടി പോയതോടെ ജോലി നഷ്ടപ്പെട്ടു. ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട ആദികേശവന്‍, അന്‍വറിനെ കൂടെക്കൂട്ടുകയായിരുന്നു. രണ്ട് വര്‍ഷമായി വീട്ടിലെ കൃഷ്ണവിഗ്രഹം വൃത്തിയാക്കുന്നതും പൂജാമുറി ഒരുക്കുന്നതും അന്‍വറാണ്. ചിലപ്പോള്‍ ആദികേശവന്റെ ഭാര്യ പാര്‍വ്വതി ഇല്ലാത്തപ്പോള്‍ പൂജാമുറിയില്‍ വിളക്ക് തെളിയിക്കുന്നതും അന്‍വര്‍ തന്നെ.
ഇസ്ലാംമത വിശ്വാസിയായ അന്‍വര്‍ നിസ്‌കാരം മുടക്കാറില്ല.എല്ലാ വെള്ളിയാഴ്ചയും കൃത്യമായി പള്ളിയില്‍ പോവുകയും ചെയ്യും. ഉത്സവങ്ങള്‍ ഏറെ ഇഷ്ടമാണ് അന്‍വറിന്. നാട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് അച്ഛന്‍ കാസിമും അമ്മ നൂര്‍ജഹാനും അനിയന്‍ നിസാറിനുമൊപ്പം പോകും.
അന്നൊക്കെ കൃഷ്ണവേഷത്തില്‍ കൂട്ടുകാരെ കാണുമ്പോള്‍ ഏറെ ആഗ്രഹം തോന്നിയിട്ടുï്. ആ ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് അന്‍വര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: