ഇന്തോനേഷ്യയില്‍ 90 ശതമാനം മുസ്ലിങ്ങളാണെന്നും അവിടെ രണ്ട് ശതമാനമേ ഹിന്ദുക്കള്‍ ഉള്ളൂവെന്നും അവിടെ ആര്‍എസ്എസ് ഇല്ലാത്തതിനാല്‍ പ്രശ്നങ്ങളുമില്ലെന്ന പ്രസ്താവനയുമായി നടന് പ്രകാശ് രാജ്. ആര്‍എസ്എസ് ആണ് വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന അബദ്ധ പ്രസ്താവനയാണ് നടന് പ്രകാശ് രാജ് നടത്തിയത്. അവിടെ 11000 ഹിന്ദുക്ഷേത്രങ്ങള്‍ ഉണ്ടെന്നും പ്രകാശ് രാജ് പറയുന്നു.
ബംഗ്ലാദേശ് എന്ന വലിയ ഉദാഹരണം മുന്നിലുള്ളപ്പോഴാണ് പ്രകാശ് രാജിന്റെ ഈ വിഡ്ഡിത്തം നിറഞ്ഞ പ്രസ്താവന. ബംഗ്ലാദേശില്‍ 91 ശതമാനത്തോളം മുസ്ലിങ്ങളാണ്. അവിടെ ഹിന്ദുക്കള്‍ 7 ശതമാനമേയുള്ളൂ. അവിടെയും ആര്‍എസ്എസില്ല. എന്നാല്‍ എന്താണ് അവിടെ വര്‍ഷങ്ങളായി നടക്കുന്നത്. അതിക്രൂരമായ ആക്രമണങ്ങളാണ് ഹിന്ദുക്കള്‍ക്ക് നേരെ അവിടെ അരങ്ങേറുന്നത്. ഏറ്റവുമൊടുവില്‍ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന നാടുവിടേണ്ടി വന്ന അവസരത്തില്‍ അവിടെ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്നത് അതിക്രൂരമായ ആക്രമണങ്ങളാണ്. അങ്ങിനെയിരിക്കെ വര്‍ഗ്ഗീയ പ്രശ്നങ്ങള്‍ക്ക് കാരണം ആര്‍എസ്എസ് ആണെന്നത് എത്ര അബദ്ധജടിലമായ കണ്ടെത്തലാണ്.
അതുപോലെ പ്രകാശ് രാജ് ഈയിടെ പറഞ്ഞ മറ്റൊരു വിഡ്ഡിത്തം ഹിന്ദുത്വത്തെയും സനാതന ധര്‍മ്മത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ഹിന്ദുക്കളേയല്ല എന്നതാണ്. ഹിന്ദുക്കള്‍ തന്നെയാണ് ഹിന്ദുത്വത്തെയും സനാതന ധര്‍മ്മത്തെയും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എന്നറിയാന്‍ നമുക്ക് കിട്ടിയ സുവര്‍ണ്ണാവസരമായിരുന്ന സനാതന ധര്‍മ്മത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന് ഉദയനിധി സ്റ്റാലിന് തള്ളിപ്പറഞ്ഞപ്പോള്‍ സംഭവിച്ചത്. അന്ന് ഹിന്ദുക്കള്‍ തന്നെയാണ് ഉദയനിധി സ്റ്റാലിനെതിരെ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: