Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സ്പാനിഷ് ലാ ലിഗ: റയലിന് ആദ്യ ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2024, 09:55 pm IST
in Football
ഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ ആഘോഷം

ഗോള്‍ നേടിയ റയല്‍ മാഡ്രിഡിന്റെ ഫെഡറിക്കോ വാല്‍വെര്‍ഡെയുടെ ആഘോഷം

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. റയല്‍ വയ്യഡോളിഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാര്‍ കൂടിയായ റയല്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയത്. റയലിന്റെ ആദ്യ വിജയമാണിത്. ആദ്യ കളിയില്‍ മയോര്‍ക്കയുമായി റയല്‍ 1-1ന് സമനില പാലിച്ചിരുന്നു.

റയലിനായി ബ്രസീലിന്റെ വണ്ടര്‍ ബോയ് എന്‍ഡ്രിക് ഗോളുമായി അരങ്ങേറ്റം ഉജ്ജ്വലമാക്കിയപ്പോള്‍ ഫെഡറികോ വാല്‍വെര്‍ഡോ, ബ്രാഹിം ഡയസ് എന്നിവരും ലക്ഷ്യം കണ്ടു.

18-ാം വയസ്സില്‍ റയലിനായി അരങ്ങേറ്റം കുറിച്ച കൗമാര താരം എന്‍ഡ്രിക് കിലിയന്‍ എംബപ്പെക്ക് പകരക്കാരനായാണ് 86-ാം മിനിറ്റില്‍ മൈതാനത്തിറങ്ങിയത്. കളത്തിലിറങ്ങി 10 മിനിറ്റ് ആയപ്പോഴാണ് താരത്തിന്റെ ഗോള്‍ പിറന്നത്. ഇതോടെ റയലിനായി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദേശ താരവുമായി എന്‍ഡ്രിക്. ഗോള്‍ നേടുമ്പോള്‍ 18 വയസ്സും 35 ദിവസവുമായിരുന്നു എന്‍ഡ്രിക്കിന്റെ പ്രായം. ഫ്രഞ്ച് താരം റാഫേല്‍ വരാനെയുടെ പേരിലുള്ള റിക്കാര്‍ഡാണ് എന്‍ഡ്രിക് തിരുത്തിയത്. 2011-ല്‍ ലാ ലിഗയില്‍ റയലിനായി ഗോള്‍ നേടുമ്പോള്‍ 18 വയസ്സും 125 ദിവസവുമായിരുന്നു വരാനെയുടെ പ്രായം. ബ്രാഹിം ഡയസിന്റെ പാസ് സ്വീകരിച്ച് എന്‍ഡ്രിക് രണ്ട് പ്രതിരോധനിരതാരങ്ങളെയും ഗോള്‍ കീപ്പറെയും കബളിപ്പിച്ചാണ് ഗോളടിച്ചത്.

കളിയില്‍ ആധിപത്യം റയലിനായിരുന്നു. പന്ത് നിയന്ത്രിച്ചു നിര്‍ത്തുന്നതിലും കൂടുതല്‍ ഷോട്ടുകള്‍ തൊടുക്കുന്നതിലും അവര്‍ ഏറെ മുന്നിലായിരുന്നു. കളിയിലുടനീളം അവര്‍ പായിച്ച 17 ഷോട്ടുകളില്‍ 9 എണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്കായിരുന്നു.

എന്നാല്‍ റയല്‍ വയ്യഡോളിഡ് ഗോളിയുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍ നിന്ന് റയലിനെ തടഞ്ഞുനിര്‍ത്തിയത്. എംബപ്പെയും വിനീഷ്യസും റോഡ്രിഗോയും അടങ്ങിയ താരനിര തുടക്കം മുതല്‍ എതിര്‍ ബോക്സില്‍ ഭീതി പടര്‍ത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ല. കരുത്തുറ്റ പ്രതിരോധം കെട്ടിപ്പൊക്കിയായിരുന്നു എതിരാളികള്‍ റയല്‍ മുന്നേറ്റത്തിന്റെ മുനയൊടിച്ചത്. 50-ാം മിനിറ്റിലാണ് റയല്‍ സമനിലക്കെട്ട് പൊട്ടിച്ചത്.

റോഡ്രിഗോയുടെ അസിസ്റ്റില്‍ നിന്ന് വാല്‍വെര്‍ഡെയാണ് ആദ്യ ഗോളടിച്ചത്. പിന്നീട് 88-ാം മിനിറ്റില്‍ ബ്രാഹിം ഡയസും ലക്ഷ്യം കണ്ടു. ഒടുവില്‍ പരിക്ക് സമയത്തിന്റെ ആറാം മിനിറ്റിലായിരുന്നു എന്‍ഡ്രിക്കിന്റെ ഗോള്‍. വ്യാഴാഴ്ച ലാസ് പല്‍മാസിനെതിരെയാണ് റയലിന്റെ അടുത്ത കളി.

മറ്റൊരു മത്സരത്തില്‍ അത്ലറ്റികോ മാഡ്രിഡും മികച്ച വിജയം നേടി. ഗിറോണയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. 39-ാം മിനിറ്റില്‍ ഗ്രിസ്മാന്‍, 48-ാം മിനിറ്റില്‍ മാര്‍കോസ് ലോറന്റെ, പരിക്ക് സമയത്ത് കോകെ എന്നിവരാണ് അത്ലറ്റികോയ്‌ക്കായി ഗോളടിച്ചത്.

മറ്റ് മത്സരങ്ങളില്‍ ലഗാനസ് 2-1ന് ലാസ് പല്‍മാസിനെ തോല്‍പ്പിച്ചപ്പോള്‍ ഡിപോര്‍ട്ടീവോ അലാവസ്-റയല്‍ ബെറ്റിസ് മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.

Tags: Spanish La LigaReal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സ്പാനിഷ് ലാ ലിഗ: ബാഴ്‌സ എസ്പാന്യോളിനെ തോല്‍പ്പിച്ചു

Football

സ്പാനിഷ് ലാലിഗ: റയലിനെ ഞെട്ടിച്ച് സെല്‍ട്ട വിഗോ

ബാഴ്‌സയ്ക്കായി റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി ഗോള്‍ നേടുന്നു
Football

ഹാട്രിക് ലെവന്‍ഡോവ്‌സ്‌കി, ബാഴ്‌സയ്‌ക്ക് ജയം

Football

സ്പാനിഷ് ലാ ലിഗ: എംബാപ്പെയ്‌ക്ക് ഇരട്ടഗോള്‍; റയലിന് വിജയത്തുടര്‍ച്ച

ലാമിന്‍ യമാല്‍
Football

സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സയ്‌ക്ക് ജയത്തുടക്കം; യമണ്ടന്‍ യമാല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.