കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ പണ്ട് പിന്തുണച്ചതുകൊണ്ട് സോണിയ മല്‍ഹാറിന്റെ ഇപ്പോഴത്തെ പീഡന ആരോപണങ്ങള്‍ സംശയാസ്പദമെന്ന് റിപ്പോര്‍ട്ടര്‍ ചാനല്‍. എന്നാല്‍ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാണെന്ന് സോണിയ മല്‍ഹാര്‍ വ്യക്തമാക്കി . അക്കാര്യത്തില്‍ ആക്രമിക്കപ്പെട്ട നടിയോടൊപ്പം തന്നെയാണ് താനെന്നും ആ കൂരകൃത്യം ചെയ്ത ആരായാലും ശിക്ഷിക്കപ്പെടണമെന്ന നിലപാടാണ് തനിക്കുള്ളതെന്നും അവര്‍ പറഞ്ഞു. കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്ത് അറിയപ്പെടുന്ന ഒരു നടിയെ മാനഭംഗപ്പെടുത്തി സിഡിയുമായി വരാന്‍ ഒരാള്‍ക്ക് കൊട്ടേഷന്‍ കൊടുക്കാന്‍ വേണ്ടും വിഡ്ഢിയല്ല ദിലീപ് എന്നാണ് താന്‍ കരുതുന്നതെന്ന് സോണിയ പറഞ്ഞു. എന്ത് പ്രതികാര ബുദ്ധിയുണ്ടെങ്കിലും സ്വന്തം കരിയര്‍ നശിപ്പിച്ചുകൊണ്ട് ഇത്തരത്തിലൊന്ന് ചെയ്യാന്‍ ഞാനറിയുന്ന ദിലീപിനാവില്ല. സ്വന്തം പണവും പദവിയും നഷ്ടപ്പെടുത്തി ഇത്തരം ഒരു ക്രൂരത ചെയ്യേണ്ട കാര്യമില്ല. ഇവരൊക്കെ ഏതെല്ലാം അന്താരാഷ്ട്ര യാത്രകള്‍ നടത്തുന്നവരാണ് . തട്ടിക്കളയാനോ അല്ലെങ്കില്‍ ഇത്തരം ഒരു വൃത്തികേട് കാണിക്കാനോ ആണെങ്കില്‍ എത്ര അവസരങ്ങള്‍ അവിടങ്ങളിലൊക്കെ ലഭിക്കാം. എട്ടും പൊട്ടും തിരിയാത്ത ഒരു ഡ്രൈവറെ ഇത്തരമൊരു കാര്യത്തിനു കൊട്ടേഷന്‍ കൊടുക്കുമെന്ന് കോമണ്‍സെന്‍സ് ഉള്ള മലയാളിക്ക് ചിന്തിക്കാനാവില്ലെന്നും സോണിയ പറഞ്ഞു.
അതേസമയം ദിലീപ് വേട്ടക്കാരനാണെന്നും വേട്ടക്കാരനും ഇരയ്ക്കും ഒപ്പം നില്‍ക്കുന്നത് എന്തു നിലപാടാണെന്ന് സോണിയയെ അവതാരകന് അരുണ്‍കുമാര്‍ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: