കൊച്ചി : താര സംഘടനയായ അമ്മയ്ക്ക് വീഴ്ച്ച സംഭിച്ചുവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. അന്വേഷണസംഘം തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും സഹകരിക്കും.
മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഇല്ല എന്ന് പറയാന്‍ കഴിയില്ല. അങ്ങനെ ഉണ്ടെങ്കില്‍ അത് ഇല്ലാതാകേണ്ടത് അനിവാര്യമാണ്.
കരിയറിന്റെ ആദ്യഘട്ടത്തില്‍ ചില നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ തന്നെ സിനിമയില്‍ നിന്ന് തഴഞ്ഞിരുന്നുവെന്നും താരം പറഞ്ഞു.സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള അവസരം സിനിമയില്‍ ഉണ്ടാകണം. ഡബ്ള്യുസിസി അംഗങ്ങള്‍ ഇപ്പോഴും അമ്മ യില്‍ നിന്ന് പുറത്താണ് .അവരെ കൂടി ചേര്‍ത്ത് കൊണ്ടുപോകണം എന്നാണ് ആഗ്രഹം എന്നും അത് ഭാവിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പൃഥ്വിരാജ് പറഞ്ഞു.
സ്ഥാനങ്ങളില്‍ ഇരിക്കുന്ന ആളുകള്‍ക്ക് നേരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആ സ്ഥാനത്ത് നിന്ന് അവര്‍ ഉത്തരവാദിത്വത്തോട് കൂടി മാറിനില്‍ക്കണം. എന്നിട്ട് നടപടി സ്വീകരിക്കണം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ അന്വേഷണം നേരിടരുത് – പൃഥ്വിരാജ് പറഞ്ഞു.
ഹേമ കമ്മിറ്റിയോട് സംസാരിച്ച ആള്‍ക്കാരില്‍ ആദ്യം ഉള്ള ഒരു ആളാണ് താന്‍. തുടര്‍ നടപടികളില്‍ ആകാംക്ഷയുണ്ട്. കൃത്യമായ അന്വേഷണം വേണം എന്നും പൃഥ്വിരാജ് പറയുന്നു.ഇരകളുടെ പേരുകള്‍ സംരക്ഷിക്കപെടണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന പേരുകള്‍ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് താന്‍ അല്ലെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: