ന്യൂഡല്‍ഹി : ഇന്ത്യന്‍ സിനിമയില്‍ ബോളിവുഡിന്റെ മേല്‍ക്കോയ്മ തകര്‍ന്നടിയുന്നു. ഒന്നര വര്‍ഷത്തിനിടെ പുറത്തിറങ്ങിയ 140 സിനിമകളില്‍ ഹിറ്റായത് ആറ് സിനിമകള്‍ മാത്രമാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. നൂറിലേറെ ചിത്രങ്ങള്‍ അമ്പേ പരാജയങ്ങളായി മാറിയപ്പോള്‍ മുപ്പതോളം ചിത്രങ്ങള്‍ മുടക്കുമുതല്‍ തിരികെ കിട്ടിയെന്നു പറയാവുന്ന സ്ഥിതിയിലുണ്ട്. അക്ഷയ് കുമാറിനെയും അജയ് ദേവഗണിനെയും പോലെയുള്ള സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ തുടരെത്തുടരെ വന്‍ പരാജയങ്ങളായത് സിനിമ മേഖലയെ ഒട്ടൊന്നുമല്ല ഞെട്ടിച്ചത്.ഷാരൂഖ് ഖാനും സണ്ണി ഡിയോളും പോലെ കുറച്ചുപേര്‍ മാത്രമാണ് ഇക്കൂട്ടത്തില്‍ വീഴാതെ പിടിച്ചുനിന്നവര്‍.
തുടര്‍ പരാജയങ്ങള്‍ അലട്ടിയപ്പോള്‍ ദില്‍വാലെ ദുല്‍ഹനിയ ജായേംഗേ പോലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിത്രങ്ങള്‍ റീ റിലീസ് ചെയ്താണ് പ്രതിസന്ധി മറികടക്കാന്‍ ബോളിവുഡ് ശ്രമിച്ചത്.അത് കുറച്ചൊക്കെ ഫലവത്താവുകയും ചെയ്തു.കാര്യമായ മുടക്ക് മുതല്‍ ഇല്ലാതെ തന്നെ ലാഭം നേടാന്‍ നിര്‍മ്മാതാക്കള്‍ക്കും തിയേറ്ററുകള്‍ക്കും ഇത് അവസരം നല്കി.
അതേസമയം തെലുങ്കു ചിത്രം ഹനുമാന് മുതല്‍ കല്‍ക്കി വരെ ബോളിവുഡില്‍ എത്തി വന്‍ കളക്ഷന്‍ നേടുകയും ചെയ്തു. ദക്ഷിണേന്ത്യന്‍ ചിത്രങ്ങള്‍ ഹിന്ദി പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിക്കുന്നു . പതിവ് ഫോര്‍മുലയില്‍ നിന്ന് വഴിമാറി സഞ്ചരിക്കേണ്ടതുണ്ടെന്ന സ്വയം വിമര്‍ശനത്തിലാണ് ഇപ്പോള്‍ ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: