കോഴിക്കോട്: പോലീസിനകത്തെ രാജാധികാരത്തിന്റെയും ഫ്യൂഡലിസത്തിന്റെയും വേരുകള്‍ പൂര്‍ണമായും അറുത്തു മാറ്റണമെന്ന ആഹ്വാനവുമായി പോലീസ് ഓഫീസേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം. ആധുനികകാലത്ത് കേരളത്തിലെ പോലീസിനകത്ത് വലിയ പരിഷ്കരണം ഉണ്ടായെങ്കിലും രാജാധികാരത്തിന്റെയും ഫ്യൂഡലിസത്തിന്റെയും വേരുകള്‍ ഉള്ളതുകൊണ്ട് ഈ മാറ്റം പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ ചരിത്ര ഭാരം ഇറക്കിവയ്ക്കാതെ ആധുനിക സമൂഹത്തോടൊപ്പം സഞ്ചരിക്കാന്‍ പോലീസിനു കഴിയില്ല. പൊതുസമൂഹം പോലീസില്‍ തൃപ്തരല്ല. പോലീസുമായി ഒരു ബന്ധവും ഉണ്ടാവാത്തവരാണ് ബഹുഭൂരിപക്ഷം ജനങ്ങളും. ജന സൗഹൃദമായിട്ടും കേരളത്തില്‍ പോലീസിനു നേരെ ആക്രമണയുണ്ടാകുന്നുവെന്നും നവീകരണ രേഖയില്‍ പറയുന്നുണ്ട് . കുറഞ്ഞ അംഗബലം കൊണ്ടാണ് പോലീസ് സംസ്ഥാനത്തെ ആറുലക്ഷത്തോളം വരുന്ന എഫ്ഐആറില്‍ അന്വേഷണം നടത്തുന്നത്. പോലീസിന്റെ ജോലിഭാരം കുറയ്ക്കുകയും ശാസ്ത്രീയ പരിശീലനം നല്‍കുകയും വേണമെന്ന് അസോസിയേഷന് സമ്മേളനത്തില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: